ADVERTISEMENT

വെറും 4 ചേരുവകൾ മാത്രം 10 മിനിറ്റിൽ മൊരിഞ്ഞ ഉള്ളി പക്കോറാസ് തയാറാക്കുന്ന വിഡിയോയുമായി ലക്ഷ്മി നായർ. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരമാണിത്.

ചേരുവകൾ

  • സവാള  -  2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • കാശ്മീരി മുളകുപൊടി  -  11/ 2  -  2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  -  1//4 ടീസ്പൂൺ
  • ഓയിൽ -  1 ടേബിൾസ്പൂൺ
  • ഓയിൽ   -  വറുക്കാൻ ആവശ്യത്തിന്
  • കായം പൊടിച്ചത്  -  1//4 ടീസ്പൂൺ
  • ഗരംമസാലപ്പൊടി   -  1/4 ടീസ്പൂൺ
  • അരിപ്പൊടി  - 2 ടേബിൾസ്പൂൺ
  • കടമാവ്  -  3 - 4 ടേബിൾസ്പൂൺ
  • വെള്ളം  - 1 ടേബിൾസ്പൂൺ
  • ഓയിൽ  -  1 - 1 1/2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

സവാള അരിഞ്ഞത് ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കാം. ഇതിലേക്ക്  മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് എണ്ണയും ചേർത്ത് 15 മിനിറ്റ് വയ്ക്കുക.

ശേഷം ഇതിലേക്ക് കായപ്പൊടി, ഗരംമസാല, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് ചൂട് എണ്ണ കൂടി ഒഴിക്കാം. ഇത് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com