ADVERTISEMENT

കുട്ടികളുമായി പാചകം ചെയ്യുന്നത് എങ്ങനെ രസകരമാക്കാം എന്നു കാണിച്ചു തരുകയാണ് തങ്കക്കൊലുസുക്കളും അമ്മയും. തങ്കക്കൊലുസുകളുടെ ഇഷ്ടവിഭവമായ ദം ബിരിയാണി വിഡിയോയുമായി നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വിഡിയോകൾ യൂട്യൂബിൽ സൂപ്പര് ഹിറ്റാണ്. കുട്ടികൾക്കും വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്പെഷൽ ബിരിയാണി വിഡിയോയ്ക്ക് നിരവധി ആരാധകരാണ്.

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല,മുളകുപൊടി, കുറച്ച് നെയ്യ്, ഉപ്പ്, മല്ലിയിലയും പുതിനയിലയും അരിഞ്ഞുവച്ചിരിക്കുന്നതും, സവാള വറുത്തതും ചേർത്ത് നന്നായി യോജിപ്പിക്കാം. കുറച്ച് പച്ചമുളകും തൈരും ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് അരമണിക്കൂർ യോജിപ്പിക്കാം.

അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച അരി, മസാലകൾ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ വേവിക്കാം. മുക്കാൽ വേവ് മതി. ഇത് വെള്ളം വാർത്ത് എടുക്കാം.

ഫ്രൈയിങ് പാനിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ട് അടച്ചു വച്ച് വേവിക്കാം. വെന്ത ചിക്കനിലേക്ക് വേവിച്ചു വച്ച റൈസ് കുറച്ച് ചേർത്ത് നിരത്തുക. മല്ലിയിലയും വറുത്തെടുത്ത സവാളയും ഗരംമസാലയും ചേർക്കാം. ഇതിനുമുകളിലേക്ക് ബാക്കിയുള്ള റൈസും ചേർത്ത് വീണ്ടും മല്ലിയിലയും പുതിനയിലയും ചേർക്കാം. ഇതിന് മുകളിലേക്ക് കുറച്ച് റോസ് വാട്ടറും തളിച്ച് അടച്ചു വച്ച് അരമണിക്കൂർ ദം ചെയ്തെടുക്കാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com