പത്ത് മിനിറ്റുകൊണ്ട് എഗ്ഗ് മസാലാ ബിരിയാണി രുചിയുമായി ലക്ഷ്മി നായർ

egg-masala-biryani
SHARE

പത്ത് മിനിറ്റുകൊണ്ട് രസികൻ രുചിയിൽ  അടിപൊളി മുട്ട മസാല ബിരിയാണി തയാറാക്കുന്ന വിഡിയോയുമായി ലക്ഷ്മി നായർ.

ചേരുവകൾ

 • തക്കാളി   -  2 എണ്ണം
 • സവാള   - 3 എണ്ണം
 • ഓയിൽ  - 3 ടേബിൾസ്പൂൺ
 • മുട്ട പുഴുങ്ങിയത് - 6 എണ്ണം
 • നെയ്യ്  - 3 ടേബിൾസ്പൂൺ
 • കറുവപ്പട്ട  -  2 കഷണം
 • ഗ്രാമ്പൂ  - 3  -  4 എണ്ണം
 • ഏലയ്ക്കായ  - 3  -  4 എണ്ണം
 • ഉപ്പ് - 1/4 ടീസ്പൂൺ +  1/4 ടീസ്പൂൺ
 • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂൺ
 • കാശ്മീരി മുളകുപൊടി- 11/2 ടേബിൾസ്പൂൺ
 • മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ
 • പഞ്ചസാര  -  1/2 ടീസ്പൂൺ
 • ബസ്മതി അരി  -  7 കപ്പ്
 • റ്റൊമാറ്റൊ സോസ്  - 1 ടേബിൾസ്പൂൺ
 • മല്ലിയില
 • കറിവേപ്പില

തയാറാക്കുന്ന വിധം .

1. ചൂടായ പാനിലേക്ക് 3 ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകള്‍ ഇട്ട് ഒന്ന് ചെറുതായി മൊരിച്ച് എടുക്കുക.

2. മുട്ട കോരി മാറ്റിയതിന് ശേഷം അതേ എണ്ണയിലേക്ക് 3 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക, എണ്ണയും നെയ്യും നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ എന്നിവ ചേർക്കാം.

3. അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന്  കറിവേപ്പിലയും ചേർക്കാം.

4. നന്നായി ബ്രൗൺ നിറത്തിൽ വഴന്നു വന്ന സവാളയിലേക്ക്  1/2 ടീസ്പൂൺ മഞ്ഞള്‍പ്പൊടി , കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല ഗോള്‍ഡൻ നിറം ആകുന്നതു വരെ വഴറ്റിക്കൊടുക്കുക.

5. വഴന്നുവന്ന സവാളയിലേക്ക് തക്കാളി 2 എണ്ണം  മിക്സിയിൽ നന്നായി അരച്ചത് ചേർത്ത് കൊടുക്കുക , കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക . അതിലേക്ക്് വീണ്ടും 1/4 ടീസ്പൂൺ ഉപ്പ് കൂടി ചേർക്കുക.

6. എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്ക് നേരത്തെ പുഴുങ്ങി മാറ്റി വച്ചിരിക്കുന്ന മുട്ടകള്‍ ഇടാം. ഇവ നന്നായി ഉടയാതെ ഇളക്കിച്ചേർക്കുക. അതിലേക്ക്  1/2 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് യോജിപ്പിക്കാം.

7. തയാറാക്കിയ എഗ്ഗ് മസ്സാലയിലേക്ക് 7 കപ്പ് ബസ്മതി അരി വേവിച്ചത് ( വെന്ത് ചൂട് പോയതിന് ശേഷം ) ഇട്ട് മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കാം. റൈസിലേക്ക് ആവി കയറുന്നതു വരെ ചെറുതായി ഇളക്കി കൊടുക്കുക..

8. ആവി വന്ന ശേഷം എഗ് മസാലാ റൈസിലേക്ക്  1 ടേബിൾസ്പൂൺ ടൊമാറ്റൊ സോസ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം .

9. മല്ലിയില ചേർത്തു കൊടുത്ത് 5 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കാം. അതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ എഗ്ഗ് മസാല ബിരിയാണി ചൂടോടെ കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA