കൊതിപ്പിക്കും രുചിയിൽ ഈസി റോസ്‍ പുഡ്ഡിങ് ; ലക്ഷ്മി നായർ

Easy-Rose-Pudding
SHARE

വളരെ എളുപ്പത്തിൽ തയാറക്കാവുന്ന റോസ് പുഡ്ഡിങ് രുചിയുമായി ലക്ഷ്മി നായർ.

ചേരുവകള്‍

  • ചൈന ഗ്രാസ്               -  10 ഗ്രാം
  • വെള്ളം                        -  2 കപ്പ്
  • പാൽ                           -  1/2 ലിറ്റർ
  • പഞ്ചസാര                    -  3 ടേബിൾസ്പൂൺ
  • റോസ്‍ മിൽക്ക് പൗഡർ   -  6 ടേബിൾസ്പൂൺ
  • മില്‍ക്ക്മേയ്ഡ്              -  6 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1.  ചൈന ഗ്രാസിലേക്ക് 2 കപ്പ് തണുത്ത വെള്ളം ഒഴിച്ച് 1/2 മണിക്കൂർ മുൻപ് കുതിരാൻ വയ്ക്കുക.

2. 1/2 ലിറ്റർ പാൽ കാച്ചി തണുപ്പിച്ചത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഒന്നുകൂടി ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി അലിയിക്കുക. 

3. പ്രധാന ചേരുവയായ റോസ്‍ മിൽക്ക് പൗഡർ ( 6 ടേബിൾ സ്പൂൺ ) ചേർത്ത് ഇളക്കി യോജിപ്പിക്കുക.

4. അതേ സമയം മറ്റൊരു അടുപ്പിലേക്ക് കുതിർത്ത് വച്ച ചൈന ഗ്രാസ് ആവശ്യത്തിന് വെള്ളത്തിൽ ഇളക്കി അലിയിക്കുക. ഏകദേശം നന്നായി അലിയുന്നത് വരെ ഇളക്കി 

കൊടുക്കുക.

5. തയാറാക്കാനായി അടുപ്പില്‍ വച്ചിരിക്കുന്ന റോസ്‍ മിൽക്ക് പൗഡർ ചേര്‍ത്ത പാലിലേക്ക് 6 ടേബിൾ സ്പൂൺ മില്‍ക്ക്മേയ്ഡ് ചേര്‍ത്ത് നന്നായി ഇളക്കുക .

6. അതിനുശേഷം അലിയാനായി അടുപ്പിൽ വച്ചിരിക്കുന്ന ചൈന ഗ്രാസ് പാലിലേക്ക് ചേർക്കാം . ചേർത്ത് കൊടുക്കുമ്പോൾ രണ്ടു മിശ്രിതത്തിന്റെയും ചൂട് തുല്യമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും ഒന്നിച്ചു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരിച്ചെടുക്കാം . ശേഷം സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലേറ്റിലേക്ക് മാറ്റാം . ചൂട്  മാറിയതിന് ശേഷം ഏകദേശം 2 മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA