വഴിതെറ്റിവന്നു ഷെഫ് ആയ കഥ പറയുന്നു, വിവിധ ഹോട്ടലുകളിൽ പ്രവർത്തിച്ചു വിരമിച്ചശേഷം സ്വന്തം റിസോർട്ടായ വാഗമൺ ഹൈറ്റ്സ് നോക്കിനടത്തുന്ന അബ്ദുൽ റഷീദ്
റോഗൻ ജോഷ്
‘‘മുംബൈ കേറ്ററിങ് കോളജിൽ ചേരാൻ ഈരാറ്റുപേട്ടയിൽ നിന്നു ഞാൻ എത്തുന്നത് ഒരാഴ്ച വൈകിയാണ്. ചെന്നപാടെ കിച്ചൺ ലാബിലേക്ക്. ഒരു ട്രേയിൽ കുറേ ചേരുവകളും ‘റോഗൻ ജോഷ്’ എന്നെഴുതിയ ഒരു കുറിപ്പും. വീട്ടിൽ ഉമ്മച്ചി ഉണ്ടാക്കിത്തന്ന മട്ടൺ സുഖമായി അടിച്ചുവിട്ട പരിചയം മാത്രമുള്ള ഞാൻ എന്തു ചെയ്യാൻ? 3 ടീംമേറ്റ്സിനൊപ്പം കുറിപ്പിൽ പറഞ്ഞതനുസരിച്ച് അണുവിട തെറ്റാതെ ചെയ്തു തീർത്തു. രുചികരമായ റോഗൻ ജോഷ് റെഡി. ഡിഗ്രി കഴിഞ്ഞ്, ഷെഫ് പരിശീലനത്തിലേക്കു വൈകിയെത്തിയ ഞാൻ 6 മാസത്തിനുശേഷം തീരുമാനിച്ചു. ഇതുതന്നെ എന്റെ ജീവിതം, തൊഴിൽ. അങ്ങനെ അബദ്ധത്തിൽ ഞാൻ ഷെഫായി. റോഗൻ ജോഷ് എന്റെ ഇഷ്ടവിഭവവുമായി.’’