ചെന്ന ബട്ടൂര ഇങ്ങനെ തയാറാക്കൂ...കഴിച്ചുകൊണ്ടേ ഇരിക്കും

channa-batoora
SHARE

ബട്ടൂെര കഴിക്കാൻ ചെന്നാ മസാലയുണ്ടെങ്കിൽ തീരുന്നതറിയില്ല. എത്ര വേണമെങ്കിലും കഴിക്കാം. ലക്ഷ്മി നായരാണ് രസികൻ രുചി പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

 • മൈദ          -  2 കപ്പ്
 • മുട്ട             -  1 എണ്ണം 
 • തൈര്         -  4 ടേബിൾ സ്പൂൺ
 • ബേക്കിങ്ങ് പൗഡർ     – 1/2 ടേബിൾ സ്പൂൺ
 • പഞ്ചസാര                - 1 1/2 ടേബിൾ സ്പൂൺ
 • ഉപ്പ്                   - ആവശ്യത്തിന്
 • എണ്ണ                -  2 ടേബിൾ സ്പൂൺ
 • വെളളം                  - 1/4 കപ്പ് + 2 കപ്പ്
 • കടല                     - 1/4 കിലോഗ്രാം
 • സോഡാപ്പൊടി         – 1 നുള്ള്
 • തക്കാളി                  – 6 എണ്ണം
 • ഇഞ്ചി                     - 11/2 ടേബിൾ സ്പൂൺ
 • പച്ചമുളക്                -  3 - 4 എണ്ണം
 • മല്ലിയില                  – ആവശ്യത്തിന്
 • നെയ്യ്                      - 1 1/2 ടേബിൾസ്പൂൺ
 • ജീരകം                     - 1/2 ടേബിൾ സ്പൂൺ
 • വെളുത്തുള്ളി അരച്ചത്    - 1 1/2 ടേബിൾ സ്പൂൺ
 • കാശ്മീരി മുളകുപൊടി    - 3/4 ടേബിൾ സ്പൂൺ
 • മഞ്ഞൾപ്പൊടി               - 1/4 ടേബിൾ സ്പൂൺ
 • മല്ലിപ്പൊടി                     - 11/2 ടേബിൾ സ്പൂൺ
 • ഗരംമസാലപ്പൊടി           - 1 ടേബിൾ സ്പൂൺ
 • കസൂരിമേത്തി                - 3/4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

1.  മൈദാ മാവ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം. അതിനുശേഷം നാല് ടേബിൾ സ്പൂൺ തൈര്, ബേക്കിങ്ങ് പൗഡർ, പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, എണ്ണ, 1/4 കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് കൈയ്യിൽ അൽപം എണ്ണ തടവി  നന്നായി കുഴച്ച് വയ്ക്കുക. കുഴയ്ക്കുമ്പോൾ മാവ് ഒരുപാട് മുറുകാതെ ഇരിക്കാൻ ശ്രദ്ധിക്കണം. കുഴച്ചു വച്ച മാവിന്റെ മുകളിൽ വൃത്തിയുള്ള ഒരു നനഞ്ഞ തുണികൊണ്ട് മൂടി രണ്ടു മണിക്കൂർ നേരം വയ്ക്കുക.

2. അതേ സമയം തന്നെ നേരത്തേ കുതിരാൻ വച്ച കടല അൽപം ഉപ്പും രണ്ട് കപ്പ് വെള്ളവും ഒരു നുള്ള് സോഡാ പൊടിയും ചേർത്ത് കുക്കറിൽ നാല് വിസ്സിൽ വരും വരെ വേവിക്കാൻ വയ്ക്കാം.

3. മറ്റൊരു അടുപ്പിലേക്ക് എടുവച്ചിട്ടുള്ള തക്കാളി വെള്ളത്തിൽ ഇട്ട് രണ്ടു മിനിറ്റ് നേരം വരെ തിളപ്പിക്കാം. തിളച്ച ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റി അതിന്റെ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക.

4. വെന്തുവന്ന കടലയിൽ നിന്നും രണ്ട് കപ്പ് കടല കോരി ഒരു ബൗളിലേക്ക് വയ്ക്കുക. ബാക്കി അവശേഷിക്കുന്ന കടല മറ്റൊരു ചെറിയ ബൗളിലേക്ക് എടുത്ത് അരച്ചുചേർക്കാനായി മാറ്റി വയ്ക്കാം.

5. അടുത്തതായി അടുപ്പിലേക്ക് ഒരു പാൻ വച്ച് ചൂടാക്കാം. അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കാം. അതിലേക്ക് ജീരകം ചേര്‍ത്ത് ചെറുതായി മൂത്ത് വരുമ്പോഴേക്കും  വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന തക്കാളി എണ്ണ തെളിയും വരെ ഇളക്കിക്കൊടുക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോചിപ്പിക്കാം. പൊടികളുടെ പച്ച മണം മാറിവരുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി ചേര്‍ത്ത് ഇളക്കാം, ഇവ കുഴഞ്ഞു വരുമ്പോഴേക്കും അൽപം ഗരംമസ്സാലപ്പൊടി ചേർക്കാം.

6. അതിലേക്ക് നേരത്തെ വേവിക്കാൻ ഉപയോഗിച്ച കടലയുടെ വെള്ളം ഏകദേശം ഒരു കപ്പോളം ചേർത്ത് ഇളക്കി കൊടുക്കാം. ഇവ തയാറാകുമ്പോഴേക്കും  ആവശ്യമായ കസൂരിമേത്തി ഒരു തവയില്‍ വിതറി ചെറുതായി ചൂടാക്കുക. അവയെ കൈകൊണ്ട് എളുപ്പത്തിൽ പൊടിയാക്കി മാറ്റി വയ്ക്കുക .

7. ഗ്രേവിയിലേക്ക് വേവിച്ചു വച്ചിട്ടുള്ള കടല  ചേർക്കാം. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് . കടല നന്നായി കുറുകി വരുമ്പോഴേക്കും  അരച്ചുചേർക്കാനായി നേരത്തെ മാറ്റി വച്ചിട്ടുള്ള കടല അല്പം വെള്ളം ചേര്‍ത്ത് അരച്ചു കുഴഞ്ഞ പരിവത്തിൽ കറിയിലേക്ക്  ചേർക്കാം. ഗ്രേവിയുടെ ആവശ്യാനുസരണം അതിലേക്ക് അല്‍പം വെള്ളം കൂടി ചേർത്ത് തിളക്കാൻ വെക്കാം . തിളച്ചു വരുമ്പോള്‍ പൊടിച്ചു വച്ചിട്ടുള്ള കസൂരിമേത്തി  ചേർത്ത് ഇളക്കി യോചിപ്പിക്കാം, അൽപം മല്ലിയില കൂടി ചേർത്ത് ഇളക്കി മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം.

8. അടുത്തതായി ബട്ടൂെര തയാറാക്കുന്നതിനായി കുഴച്ചു മാറ്റി വച്ചിട്ടുള്ള മാവ് എടുത്ത് ഒന്നു കുടി മയത്തിൽ കുഴച്ച് ചെറിയ ഉരുളകൾ ആക്കി മാറ്റിയ ശേഷം ഇടത്തരം കട്ടിയിൽ പരത്തി എടുക്കാം.

9. കുഴിവുള്ള ഒരു പാൻ അടുപ്പിൽ വെച്ച്,  ബട്ടൂെര വറുത്ത് കോരാൻ ആവശ്യമുള്ള എണ്ണ ഒഴിച്ച് ചൂടാക്കുക . എണ്ണ നന്നായി ചൂടായി വരുമ്പോള്‍ പരത്തിവച്ചിരിക്കുന്ന ബട്ടൂെര ഓരോന്നായി വറുത്ത് കോരാം . ശേഷം തയാറാക്കി വച്ചിട്ടുള്ള ചെന്ന ഗ്രേവിയുമായി ബട്ടൂെര കഴിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA