നാടൻ മുട്ടക്കറിയുടെ രുചി രഹസ്യം

Egg
SHARE

നടൻ ചായക്കടയിൽ കിട്ടുന്ന മുട്ടകറിയുടെ രുചി രഹസ്യം കണ്ടു നോക്കൂ.

ചേരുവകൾ

 • സവാള (വലുത്)              -  3 എണ്ണം
 • വെളുത്തുള്ളി                   -  12 അല്ലി
 • ഇഞ്ചി                            -  1 ചതുര കഷ്ണം ( 1 ടേബിൾ സ്പൂൺ )
 • എണ്ണ                            -  1 1/2 ടേബിൾ സ്പൂൺ
 • കടുക്                            -  1ടേബിൾ സ്പൂൺ 
 • കറിവേപ്പില              – ആവശ്യത്തിന്
 • വറ്റല്‍മുളക്                         -  4 എണ്ണം
 • തിളച്ചവെള്ളം           -  3 കപ്പ്  (പച്ചവെള്ളം ഉപയോഗിക്കരുത്)
 • മഞ്ഞൾപ്പൊടി                   - 1/4 ടേബിൾ സ്പൂൺ 
 • കാശ്മീരി മുളകുപൊടി        - 1 ടേബിൾ സ്പൂൺ 
 • മല്ലിപ്പൊടി                         - 1 ടേബിൾ സ്പൂൺ 
 • ഗരം മസ്സാലപൊടി               - 1/2  ടേബിൾ സ്പൂൺ 
 • മുട്ട                                  - 5 എണ്ണം

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായിവരുമ്പോഴേക്കും എണ്ണ ഒഴിച്ചുകൊടുക്കാം. അതിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. കടുക് പൊട്ടിയ ശേഷം വെളുത്തുള്ളി, ഇഞ്ചി  അരിഞ്ഞത് എന്നിവ ചേർത്ത് ചെറുതായി മൂത്ത് വരുമ്പോൾ‌ സവാള ചേർക്കാം. ഇവ  വാടി വരുന്നത് വരെ ഇളക്കികൊടുക്കാം. അതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചുകൊടുക്കുക, ശേഷം അടച്ചു വച്ച് നന്നായി വേവിക്കുക.

വെന്തുവന്ന സവാളയിലേക്ക് മഞ്ഞൾപ്പൊടി, ആവശ്യമായ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസ്സാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ച മണം മാറി വരുമ്പോൾ ഉപ്പ്  ചേർത്ത് നന്നായി ഇളക്കി ചെറു തീയില്‍ അൽപനേരം വയ്ക്കുക. എണ്ണ തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് പുഴുങ്ങി എടുത്ത മുട്ട ഓരോന്നായി ഇട്ടു കൊടുക്കുക.  മുട്ടയിൽ ചാറുപറ്റുന്നതിനായി ചെറുതായി ഒന്നു ഇളക്കിക്കൊടുക്കാം. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.

Note - തിളച്ച വെള്ളം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA