ADVERTISEMENT

കാണാൻ അഴകുള്ള പച്ചമാങ്ങാ കൊണ്ടു രസികൻ വിഭവവുമായി ഗായകൻ എം. ജി. ശ്രീകുമാർ

ചേരുവകൾ

1. വെളിച്ചെണ്ണ - 2 ടീസ്പൂൺ
2 .കടുക് - ആവശ്യത്തിന്
3. വറ്റൽമുളക് - 2 എണ്ണം
4. കറിവേപ്പില - ഒരു തണ്ട്
5. കടലപ്പരിപ്പ് - 1 1/4 ടേബിൾസ്പൂൺ
6. പച്ചരി (വേവിച്ചത്) -1/2 ഗ്ലാസ്സ്
7. ഉപ്പ് -ആവശ്യത്തിന്

8. തേങ്ങാപ്പാൽ പാൽ - 3 ടീസ്പൂൺ
9. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
10. മുളകുപൊടി - ഒരു ടേബിൾസ്പൂൺ
11. പച്ചമാങ്ങ അരിഞ്ഞത് - 1 ഗ്ലാസ്സ്

തയാറാക്കുന്ന വിധം

.

1. ചട്ടി  ചൂടാക്കി എണ്ണ, കടുക്, വറ്റൽമുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ഇട്ട് വഴറ്റിക്കൊടുക്കുക. 

2. ചെറുതായി വഴന്നുവരുമ്പോഴേക്കും അതിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന പച്ചരിച്ചോറ് ചേർത്തു കൊടുക്കുക.

3. അടുത്തതായി അതിലേക്ക് തേങ്ങാപ്പാൽ,  പച്ചമാങ്ങ അരിഞ്ഞത്,  മഞ്ഞൾപ്പൊടി,  മുളകുപൊടി , ഉപ്പ് എന്നിവ ഒന്നിച്ച് അരച്ചെടുത്തത് ചോറിലേക്ക് ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം. തയാറായ ശേഷം മറ്റൊരു പ്ലേറ്റിലേക്ക് വിളമ്പാം.

English Summary : MG Sreekumar Cooking with Mango and Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com