ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട്. ഇംഗ്ലീഷിൽ കാരംബോള എന്നാണ് നാമം. ഇളം പുളിയും മധുരവുമുള്ള ഈ പഴം വച്ച് അടിപൊളി സാലഡ് ഉണ്ടാക്കാം. മലയാളികൾക്ക് അത്ര പ്രിയമില്ലാത്ത ഈ പഴം വിദേശ രാജ്യങ്ങളിൽ വലിയ വിലകൊടുത്താണ് ആളുകൾ വാങ്ങുന്നത്.
അരിഞ്ഞെടുത്ത പുളിയിൽ ചെറിയുള്ളിയും പച്ചമുളകും തേങ്ങാകൊത്തുമിട്ട് അതിലേക്ക് ഓറഞ്ച് നീരിൽ ഉപ്പും കുരുമുളകും വെളിച്ചെണ്ണയും ചാലിച്ച് ചേർത്ത് സാലഡ് ഉണ്ടാക്കാം..! ഇതിലേക്ക് പച്ചമാങ്ങായും ചേർത്ത് ഉപയോഗിക്കാം. ക്രിസ്മസ് ലഞ്ചിനും ഡിന്നറിനും സ്പെഷലായി വിളമ്പാം.

English Summary : Orange Juice infused Star Fruit Salad