ഈസി എഗ്ഗ് ചില്ലി രുചിയുമായി ലക്ഷ്മി നായർ

chilli-egg
SHARE

ചപ്പാത്തിക്കും റൈസിനുമൊപ്പം കഴിക്കാൻ രുചികരമായ  എഗ്ഗ് ചില്ലി രുചി പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ആവശ്യമായ ചേരുവകൾ

 • സവാള (വലുത്)   -  3 എണ്ണം  
 • വെളുത്തുള്ളി      -  1 1/2 ടേബിൾസ്പൂൺ 
 • പച്ചമുളക്          -  2 എണ്ണം
 • കാപ്സിക്കം      -  1 എണ്ണം
 • മുട്ട               -  4  - 5 എണ്ണം
 • എണ്ണ               - ആവശ്യത്തിന്
 • ടുമാറ്റോ സോസ് -  2 ടേബിൾസ്പൂൺ
 • ചില്ലി സോസ്      - 1 ടേബിൾസ്പൂൺ
 • സോയ സോസ്  -  1 ടേബിൾസ്പൂൺ
 • കുരുമുളകുപൊടി   -  1 ടേബിൾസ്പൂൺ
 • ഉപ്പ്                    -ആവശ്യത്തിന്
 • സ്പ്രിങ്ങ് ഒനിയൻ   -  1 എണ്ണം
 • പഞ്ചസാര           -  1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം 

∙ ഒരു ബൗളിലേക്ക് മുട്ടകൾ പൊട്ടിച്ച് ഒഴിച്ച ശേഷം ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് നന്നായി അടിച്ച് എടുക്കുക . അതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച്  അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ  അടിച്ച് വച്ചിട്ടുള്ള മുട്ട ഒഴിച്ച് കൊടുത്ത് വെന്തു തുടങ്ങുമ്പോൾ നന്നായി തവ കൊണ്ട് ചിക്കി എടുക്കാം. ഇത് ഒരു പ്ളേറ്റിലേക്ക് മാറ്റാം.

∙ ശേഷം പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം അരിഞ്ഞുവച്ചിട്ടുള്ള വെളുത്തുള്ളി , പച്ചമുളക് എന്നിവ ഇട്ട് ഒന്നു വാടി വരും വരെ ഇളക്കികൊടുക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റി കൊടുക്കുക . സവാള വഴന്നു വന്ന ശേഷം അതിലേക്ക് കാപ്സിക്കം, തയാറാക്കി വച്ചിരിക്കുന്ന മുട്ട എന്നിവ  ചേര്‍ത്ത് നന്നായി അധികം നിറം മാറാതെ വഴറ്റികൊടുക്കുക. ടുമാറ്റോ സോസ്, ചില്ലി സോസ് ,സോയ സോസ് ചേര്‍ത്ത്  ഇളക്കിക്കൊടുക്കുക  . ഇവ  നന്നായി യോജിച്ചു വരുമ്പോള്‍ അതിലേക്ക് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേക്ക് അൽപം സ്പ്രിങ്ങ് ഒനിയൻ , 1/4 റ്റീസ്പൂൺ പഞ്ചസാര  എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം പ്ലേറ്റിലേക്ക് മാറ്റാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA