നമുക്കു വേണ്ടി ഭക്ഷണം ഒരുക്കുന്നവർക്കു നന്ദി പറയാം: ശോഭന

shobana
SHARE

ഒാംലെറ്റ് പാചകം ചെയ്യുന്നത് ഇത്ര വലിയ കാര്യമാണോ എന്നു ചോദിച്ചയാൾക്കു ശോഭന നൽകിയ മറുപടിയിങ്ങനെ – ‘ജോലിയും പഠനവും ഒപ്പം ഒരു സ്കൂളും നടത്തുന്നയാൾക്ക് ഒരു ദിവസത്തിന്റെ തുടക്കത്തിൽ ഇതൊരു ഹാർഡ് വർക്ക് തന്നെയാണ്...’

സാധാരണയായി നൃത്ത വിഡിയോകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ശോഭന, ഇത്തവണ പങ്കുവച്ചത് ഒരു പാചക വിഡിയോയാണ്.

‘വളരെ സാധാരണമായ ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണെങ്കിലും അതു ചെയ്തത് ഞാനാണെങ്കിൽ അഭിനന്ദനീയമാണ്...’ ​എന്ന കുറിപ്പുമായി വന്ന വിഡിയോ വളരെപ്പെട്ടെന്നുതന്നെ ആളുകൾ ഏറ്റെടുത്തു.

എളുപ്പത്തിൽ തയാറാക്കാവുന്ന മുട്ട ചിക്കിയതാണ് പ്രഭാത ഭക്ഷണത്തിനായി ശോഭന ഒരുക്കിയത്. ഫ്രൈയിങ് പാനിൽ വെളുത്തുള്ളിയിട്ട ശേഷം ഒലിവ് ഓയിൽ ഒഴിച്ച് അതിലേക്ക് രണ്ട് മുട്ടയും ക്രീമും ചീസും ചേർത്ത് അടിച്ചത് ഒഴിച്ചായിരുന്നു പാചകം.

അടുക്കളയോ‍ടു ചേർന്ന് നിൽക്കുന്ന മാവിന്റെ ഇലപ്പടർപ്പിനിടയിലൂടെ അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങൾ ആസ്വദിക്കുകയെന്നതും പാചകം ചെയ്യാൻ ഒരു കാരണമാണ്. പാചകം, അത് ഇഷ്ടമുള്ളത് കുക്ക് ചെയ്യുക എന്നതു തന്നെയാണ്... നമുക്കു വേണ്ടി ഭക്ഷണം ഒരുക്കുന്നവർക്ക് നന്ദി പറയാം. – ശോഭന കുറിക്കുന്നു.

അടുക്കള വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതിനെയും വളരെ വേഗത്തിലുള്ള പാചകത്തെയും പ്രശംസിച്ച് നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്.

English Summary : Real cooking is more about following your heart.. let’s tag and thank who cooked for us with all their heart : Shobana 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA