മുട്ടറോസ്റ്റ് ഇങ്ങനെ തയാറാക്കിയാൽ നാവിലും മനസ്സിലും രുചിയുടെ അമിട്ടുകൾ വിരിയും

egg-potato
SHARE

പാചകവും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ശാസ്ത്രം ഇല്ലാത്ത പാചകവും പാചകത്തിൽ ഇല്ലാത്ത ശാസ്ത്രവും ഇല്ല. മാവ് പുളിക്കുന്നതും ചപ്പാത്തിക്കു കുഴയ്ക്കുമ്പോൾ ഇലാസ്റ്റിക്ക് പോലെ മാവ് വലിയുന്നത്, പാൽ ഒഴിച്ച് തൈരാക്കുന്നത്, മുട്ട പുഴുങ്ങുമ്പോൾ കട്ടിയാകുന്നത്, കിഴങ്ങു പുഴുങ്ങുമ്പോ സോഫ്റ്റ്‌ ആകുന്ന ശാസ്ത്ര സത്യങ്ങൾ കണ്ട് തുടങ്ങിയത് വീട്ടിലെ അടുക്കളയിൽ നിന്നാണ്.

ഇന്ന് ദേശിയ ശാസ്ത്ര ദിനത്തിൽ (ഫെബ്രുവരി 28), മുട്ട റോസ്റ്റും കിഴങ്ങും കഴിക്കുമ്പോൾ അതിലെ ശാസ്ത്ര വശങ്ങളും അറിഞ്ഞിരിക്കാം.  ചുടാകുമ്പോൾ മുട്ട കട്ടിയാകുന്നത് അതിനുള്ളിലെ പ്രോട്ടീനിലുണ്ടാകുന്ന രാസമാറ്റം കാരണമാണ്. ചൂടാകുമ്പോൾ കിഴങ്ങു സോഫ്റ്റ് ആകാനുള്ള കാരണം അതിനുള്ളിലെ കോശ തന്മാത്രകൾ വിഘടിക്കുന്നതു മൂലവും. നാടൻ രുചിയിൽ പൊട്ടറ്റോ മുട്ടറോസ്റ്റ്...

ചേരുവകൾ 

 • കാട മുട്ട - 6 എണ്ണം ( പകുതി വേവിച്ചത്)
 • വെളിച്ചെണ്ണ –  3 ടേബിൾസ്പൂൺ
 • കടുക് – 1 ടീസ്പൂൺ 
 • ഇഞ്ചി – 2 ടീസ്പൂൺ
 • വെളുത്തുള്ളി അരിഞ്ഞത് –  1 ടീസ്പൂൺ 
 • സവാള – 3 എണ്ണം
 • തക്കാളി – 1
 • ഉരുളക്കിഴങ്ങു – 1 എണ്ണം (അര ഇഞ്ച് കനത്തിൽ അരിഞ്ഞത്)
 • കറിവേപ്പില 
 • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
 • കാശ്മീരി മുളകുപൊടി – 1 ½ ടേബിൾസ്പൂൺ
 • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
 • കുരുമുളക് ചതച്ചത് – ½  ടീസ്പൂൺ
 • തിളച്ച വെള്ളം – അര കപ്പ്

തയാറാക്കുന്ന വിധം

1) കാട മുട്ട ആദ്യം പുഴുങ്ങി വയ്ക്കുക. ഉപ്പിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ കാട മുട്ടകൾ ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം വയ്ക്കുക , 2 മിനിറ്റിൽ അവയെല്ലാം സ്പൂൺ ഉപയോഗിച്ചു തിരിച്ചെടുക്കുക .

2) അടുത്തതായി ഒരു പാത്രത്തിൽ വെള്ളം  ഉപ്പിട്ട് തിളപ്പിക്കുക , അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കിഴങ്ങു പകുതി വേവിച്ചു മാറ്റി വയ്ക്കുക. 

3) ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വേവിച്ചു വച്ചിരിക്കുന്ന കിഴങ്ങു ഇരു വശവും നല്ല ഗോൾഡൻ നിറം ആകുന്നത് വരെ മൊരിച്ച് എടുത്തു മാറ്റി വയ്ക്കുക. (കറിക്കു ചെറിയ കഷ്ണങ്ങളായി അരിഞ്ഞു പകുതി വേവിച്ചു മുട്ട ചേർക്കുന്നതിന് മുന്നേ മസാലയിൽ ചേർത്ത് വേവിച്ചാലും മതിയാകും)

4) അതെ പാനിൽ തന്നെ ബാക്കി ഉള്ള 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിച്ച് കറിവേപ്പിലയും ചേർക്കുക. 

5) അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റി എടുക്കുക. 

6)അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് അല്പം ഉപ്പും ഇട്ടു നല്ല ഗോൾഡൻ ബ്രൗൺ ആകുന്ന വരെ വഴറ്റുക.

7) തീ അൽപം കുറച്ചു വച്ചതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. 

8) മസാലയുടെ പച്ച മണം മാറിയതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക. 

9) ഈ സമയത്തു കഷ്ണങ്ങൾ ആയി അരിഞ്ഞു വെച്ചിരിക്കുന്ന കിഴങ്ങു ചേർത്ത് അര കപ്പു വെള്ളവും ഒഴിച്ച് വേവിക്കുക. 

10) മസാല അല്പം ഡ്രൈ ആയതിനു ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ഇളക്കി അലപം വെളിച്ചെണ്ണ മുകളിൽ തൂവി അടച്ചു വയ്ക്കുക.

English Summary : Egg Potato Roast Recipe by Chef Jomon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA