കാസറോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

casserole
Image Credit : Shutterstock
SHARE

ചൂടും തണുപ്പും നഷ്ടപ്പെടാതെ ആഹാരസാധനങ്ങൾ മണിക്കൂറുകളോളം കാസറോളുകളിൽ സൂക്ഷിക്കാം. കാസറോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.

1. ചൂടുള്ള ആഹാരം എടുക്കും മുൻപ് ഇളം ചൂടുവെള്ളം കൊണ്ടും തണുത്ത ആഹാരമെങ്കിൽ തണുത്ത വെള്ളം കൊണ്ടും മാത്രമേ കാസറോൾ കഴുകാവു.

2. അടുപ്പിനടുത്തും ചൂട് കൂടുതൽ തട്ടുന്ന സ്ഥലങ്ങളിലും കാസറോൾ വയ്ക്കരുത്. 

3. കാസറോളിന്റെയുള്ളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ബൗൾ വേർപെടുത്തരുത്. (ബൗൾ വേർപെടുത്താവുന്ന ചിലയിനം കാസറോളുകളുമുണ്ട്).

4. ആഹാരസാധനങ്ങൾ കാസറോളിന്റെയുള്ളിൽ നിറച്ചുവയ്ക്കുന്നതാണു കൂടുതൽ ഫലപ്രദം. 

5. ഉപയോഗിക്കാത്ത സമയങ്ങളിൽ കാസറോൾ തുറന്നു സൂക്ഷിക്കുക. 

6. ചപ്പാത്തി, ഇഡ്ഡലി തുടങ്ങിയവ വൃത്തിയുള്ള തുണികളിൽ പൊതിഞ്ഞു കാസറോളിൽ വയ്ക്കുക. 

7.വീര്യം കുറഞ്ഞ സോപ്പും ഇളം ചൂടുവെള്ളവും ഉപയോഗിച്ചു വേണം കാസറോൾ വൃത്തിയാക്കുവാൻ. ഉള്ളിൽ പോറലുകൾ വീഴാതിരിക്കാൻ സ്പോഞ്ച് ഉപയോഗിച്ചു തുടയ്ക്കുക.

8. തിളച്ച വെള്ളം ഉപയോഗിച്ച് ഒരിക്കലും കാസറോൾ വൃത്തിയാക്കരുത്. 

9. കാസറോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. താഴെ വീണാൽ ഒരുപക്ഷേ ഉള്ളിലെ ബൗൾ പൊട്ടാൻ സാധ്യതയുണ്ട്.

Note - ചൂട് നിലനിൽക്കാത്ത കാസറോൾ ഉപേക്ഷിക്കുമ്പോൾ അതിനുള്ളിലെ സ്റ്റീൽ പാത്രം ഇളക്കി എടുത്താൽ സാധാനങ്ങൾ ഇട്ട് വയ്ക്കാനും മറ്റും ഉപയോഗിക്കാം.

English Summary : Casserole Using Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA