അഞ്ചു മിനിറ്റു കൊണ്ട് ചോക്ലേറ്റ് കപ്പ് കേക്ക് രുചിക്കൂട്ടൊരുക്കാം : റിമി ടോമി

Chocolate-Muffin
SHARE

ചോക്ളേറ്റ് കപ്പ് കേക്ക് വെറും അഞ്ച് മിനിറ്റുകൊണ്ട് തയാറാക്കുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി ടോമി.

ആവശ്യമായ ചേരുവകൾ

  • മൈദ                        - 150 ഗ്രാം
  • കൊക്കോപ്പൊടി         - 35  ഗ്രാം
  • വെണ്ണ                      - 90  ഗ്രാം
  • ചോക്കോ ചിപ്സ്      - ആവശ്യത്തിന്
  • ബേക്കിങ്ങ് പൗഡർ    - 5  ഗ്രാം
  • ഷുഗർ പൗഡർ         -150 ഗ്രാം
  • മുട്ട   (അടിച്ചത്)        - 2 എണ്ണം 
  • പാൽ                      -9 എം.എൽ

തയാറാക്കുന്ന വിധം 

*ഒരു ബൗൾ എടുത്ത് അതിലേക്ക് വെണ്ണ ഇട്ട ശേഷം നന്നായി അടിച്ചെടുക്കുക, അതിലേക്ക്  ഷുഗർ പൗഡർ കുറച്ചു കുറച്ചായി  ചേർത്ത് അടിച്ചുകൊടുത്ത ശേഷം  മുട്ട  കൂടി ചേർത്ത് വീണ്ടും അടിച്ചു കൊടുക്കുക.

അടുത്തതായി മറ്റൊരു ബൗളിലേക്ക് മൈദാപ്പൊടി നന്നായി അരിച്ചെടുത്തത് , കൊക്കോപ്പൊടി , ബേക്കിങ്ങ് പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുത്തശേഷം തയാറാക്കി മാറ്റി വച്ചിട്ടുള്ള ബൗളിലേക്ക് ഇവ  കുറച്ചു കുറച്ചായി ഇട്ട് നന്നായി ഇളക്കിച്ചേർക്കുക. അതിനുശേഷം എടുത്തുവച്ചിട്ടുള്ള പാൽ അൽപാൽപം അതിലേക്ക്  ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .

അതിനുശേഷം കപ്പ്കേക്ക് പാൻ  (കേക്ക് മഫിൻ) എടുത്ത് അതിൽ വെണ്ണ നന്നായി തേച്ച് പിടിപ്പിക്കുക. അതിലേക്ക് യോജിപ്പിച്ചു വച്ച കപ്പ്കേക്ക്  ബാറ്റർ  ഓരോ ടേബിൾ സ്പൂൺ വീതം ഇട്ട് കൊടുക്കാം . അതിനുമുകളിലായി ചോക്കോചിപ്സ് വിതറാം. അതിനുശേഷം അൽപനേരം അവ്ൻ പ്രീഹീറ്റ് ചെയ്ത് കപ്പ്കേക്ക് പാൻ അവ്നിൽ വച്ച് 20 മിനിറ്റ് നേരം  ബേക്ക് ചെയ്തെടുക്കാം . തയാറായ കപ്പ് കേക്ക് തണുത്തതിന് ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കഴിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA