ADVERTISEMENT

കസ്കസും പൊട്ടുകടലയും ചേർത്ത രുചികരമായി  റെയിൽവേ ചിക്കൻ കറി വീട്ടിൽ തയാറാക്കാം.

ചേരുവകൾ

1. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കൻ - 2 കിലോഗ്രാം
2. തേങ്ങ - 150 ഗ്രാം
3. വറുത്തെടുത്ത ചന ദാൽ (പൊട്ടുകടല )- 25 ഗ്രാം
4. കസ്കസ് - 25 ഗ്രാം
5. കുരുമുളക് -05 ഗ്രാം
6. പെരുംജീരകം - 06 ഗ്രാം
7. ചെറിയ ജീരകം - 10 ഗ്രാം
8. ഗ്രാമ്പു -02 ഗ്രാം
9. മുളകുപൊടി -30 ഗ്രാം
10.മല്ലിപ്പൊടി -30ഗ്രാം
11. മഞ്ഞൾപ്പൊടി -10 ഗ്രാം
12. റിഫൈൻഡ് ഓയിൽ - 150 മില്ലി
13. നീളത്തിൽ അരിഞ്ഞ സവാള - 400 ഗ്രാം
14. നെടുകെ കീറിയ മുളക് - 2 എണ്ണം
15. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 40 ഗ്രാം
16. തക്കാളി ചെറുതായി അരിഞ്ഞത് - 250 ഗ്രാം
17. തേങ്ങാപ്പാൽ - 40 ഗ്രാം (തേങ്ങാപ്പൊടി × 200 മില്ലി വെള്ളം)
18. ഉപ്പ് - ആവശ്യത്തിന്
19. മല്ലിയില -ആവശ്യത്തിന്

വറവ്
1.ചുവന്ന മുളക് - 4 എണ്ണം
2.കറിവേപ്പില -2 തണ്ട്
3. തക്കോലം -3 എണ്ണം

 

chef-amarish
റെയിൽവേ ചിക്കൻ കറി തയാറാക്കിയത് ഷെഫ് അമരീഷ് മോഹൻ , ജമാവർ റസ്റ്ററന്റ് ലണ്ടൻ

തയാറാക്കുന്ന വിധം

  • ചിക്കൻ നന്നായി കഴുകി  വൃത്തിയാക്കി, വെള്ളം കളഞ്ഞ് വയ്ക്കുക. 
  • കസ്കസ് ചൂടുവെള്ളത്തിൽ വേവിച്ചെടുത്ത് മഷി രൂപത്തിൽ അരച്ചെടുക്കുക. കുരുമുളക്, പെരുംജീരകം, ചെറിയ ജീരകം , ഗ്രാമ്പു (ഗരംമസാല ) എന്നീ ചേരുവകൾ ചെറിയ തീയിൽ ചൂടാക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയും ചെറിയ തീയിൽ ചൂടാക്കി മാറ്റി വയ്ക്കുക.
  • ചിരവിയ തേങ്ങയും പൊട്ടുകടലയും കസ്കസ് പേസ്റ്റും കൂട്ടത്തിൽ ഗരംമസാല, മല്ലിപ്പൊടി എന്നിവയും മഷി രൂപത്തിൽ അരച്ചെടുക്കുക. കൂടുതൽ വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • ഒരു പാൻ എടുത്ത് ഓയിൽ ചൂടാക്കുക. അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ച സവാള ചുവന്ന നിറമാവുന്നത് വരെ വഴറ്റുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
  • ഈ ചേരുവയിലേക്ക് മുൻപേ അരച്ചുവച്ചിട്ടുള്ള അരപ്പ് കൂടെ ചേർത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. ഈ മസാലയിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക, അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള തക്കാളിയും പാകത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിന് വെള്ളവും ചേർത്ത് ചിക്കൻ വേവുന്നത് വരെ മൂടി വയ്ക്കുക. ചിക്കൻ വെന്തതിന് ശേഷം തീ അണയ്ക്കുക.
  • ഇതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും താക്കോലവും താളിച്ചെടുത്തു കറിയിലേക്ക് ചേർക്കുക. കൂട്ടത്തിൽ കുറച്ചു മല്ലിയില കൂടി വിതറിക്കോളൂ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com