ADVERTISEMENT

പ്രായം കൂടും തോറും സൗന്ദര്യവും കൂടുന്ന ബോളിവുഡ് താരം മാധുരി ദീക്ഷിത്ത്, ഫിറ്റ്നസും ആരോഗ്യശീലങ്ങളും പാചകവും വിഡിയോകളാക്കി യൂട്യൂബിൽ‌ പങ്കുവയ്ക്കുന്നതിന് ആരാധകർ ഏറെയാണ്. മഹാരാഷ്ട്രയിലെ സ്പെഷൽ രുചിക്കൂട്ടായ മോദക് എങ്ങനെ തയാറാക്കാമെന്നാണ് വിഡിയോയിൽ മാധുരി കാണിക്കുന്നത്. 

ചേരുവകൾ

  • ശർക്കര – 1 കപ്പ്
  • നാളികേരം ചതച്ചത് – 1 1/4 കപ്പ്
  • ഏലയ്ക്കായ പൊടിച്ചത് – 1/2 ടീസ്പൂൺ
  • പോപ്പി സീഡ് – 1 ടീസ്പൂൺ

മീഡിയം ചൂടിൽ ഫ്രൈയിങ് പാൻ വച്ച് ശർക്കര പൊടിച്ചത് ഇട്ട് ഉരുക്കി എടുക്കുക. ഇതിലേക്ക് നാളികേരം ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ ഏലയ്ക്കാപൊടിയും പോപ്പി സീഡും ചേർത്ത് വാങ്ങാം.

  • അരിപ്പൊടി – 2 കപ്പ് (മഹാരാഷ്ട്ര സ്പെഷൽ മോദക് മാവ്)
  • ചൂട് വെള്ളം – 1 3/4 കപ്പ്
  • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടിയിലേക്ക് ചൂട് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇത് വലിയൊരു ഉരുളയാക്കി പത്ത് മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഓരോ ചെറിയ ഉരുളകളാക്കി കൈയിൽ വച്ച് പരത്തി ഫില്ലിങ് നിറച്ച് മോൾഡിൽ അടച്ച് നല്ല ഷേപ്പിൽ എടുക്കാം. ആവിയിൽ  10 – 12 മിനിറ്റ് വേവിച്ച് എടുക്കാം. ഓരോ മോദകും അൽപം നെയ്യ് തൂവി കഴിക്കാം.

English Summary : Madhuri Dixit making Ukadiche Modak.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com