എളുപ്പത്തിൽ മീൻ കറിയുണ്ടാക്കാം ; വിഡിയോയുമായി രാജിനി ചാണ്ടി

fish-curry
SHARE

എങ്ങനെ നല്ല കറികളുണ്ടാക്കി എത്രയും എളുപ്പത്തിൽ അടുക്കളയിൽ നിന്നും പുറത്തിറങ്ങാം എന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടി വളരെ എളുപ്പത്തിലുള്ള രുചിക്കൂട്ടുകൾ എന്ന ആമുഖത്തോടെയാണ് സിനിമാ താരം രാജിനി വിഡിയോ ആരംഭിക്കുന്നത്. കാളാഞ്ചി മീൻകറിയുടെ  രുചിക്കൂട്ടാണ് രാജിനി ചാണ്ടി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.

ചേരുവകള്‍

  • മീന്‍ (കഷണങ്ങളാക്കിയത്)  - 15 എണ്ണം 
  • കാശ്മീരി മുളകുപൊടി     – 3 ടേബിൾസ്പൂൺ
  • മുളകുപൊടി                  – 1 ടേബിൾസ്പൂൺ
  • കുടംപുളി  (വലുത്)         – 3  എണ്ണം 
  • ഉപ്പ്                         – ആവശ്യത്തിന്
  • ഇ‍ഞ്ചി                         - ഒരു കഷ്ണം ചെറുതായി  അരിഞ്ഞ​ത് 
  • വെളുത്തുള്ളി                - 10- 15 എണ്ണം .
  • വെളിച്ചെണ്ണ                   - 3 ടേബിൾസ്പൂൺ       
  • മഞ്ഞൾപ്പൊടി                - 1 ടേബിൾസ്പൂൺ      
  • കറിവേപ്പില                   - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ കറിവേപ്പില, ഇ‍ഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് ചെറുതായി വഴറ്റിക്കൊടുക്കുക. ഇവ ഒന്നു വാടിവരുമ്പോൾ മുളകുപൊടി, .കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അൽപം വെള്ളം ചേര്‍ത്ത് പേസ്റ്റ് രുപത്തിലാക്കിയ ശേഷം ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിച്ചേർക്കുക .  അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് , കുടംപുളി എന്നിവ ചേർത്ത് ഇളക്കിക്കൊടുക്കുക. നന്നായി തിള വന്നു തുടങ്ങുമ്പോൾ വൃത്തിയായി കഴുകി വച്ചിട്ടുള്ള മീൻ കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതായി മാത്രം ഒന്നിളക്കിക്കൊടുക്കാം. ഇവ നന്നായി വെന്ത് എണ്ണ തെളിഞ്ഞു വന്ന ശേഷം മാത്രം അടുപ്പിൽ നിന്നും മാറ്റാം.

English Summary : Kalanchi Fish Pattichathu  Cooking Video by Actress Rajini Chandy.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA