ഫിഷ് നിർവ്വാണ കഴിച്ച സന്തോഷം പങ്ക് വച്ച് അഹാന, വിഡിയോ

ahana-chef-pillai
SHARE

ഭക്ഷണപ്രേമികൾക്ക് സ്നേഹം വാരി വിതറുന്ന കാഴ്ചകളൊരുക്കുന്ന ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ ഫിഷ് നിർവാണ എന്ന വിഭവം ഏറെ പ്രസിദ്ധമാണ്. ധാരാളണം സെലിബ്രിറ്റികൾ ഈ വിഭവം രുചിച്ചറിയാനായി ഇദ്ദേഹത്തെ തേടി കൊല്ലം റാവിസിൽ എത്താറുണ്ട്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയും മറ്റും തന്നെ കൊതിപ്പിച്ച വിഭവം കഴിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്നും അഹാന വിഡിയോയിൽ പറഞ്ഞു. എന്നാൽ നിരവധിപേർ ഈ വിഡിയോയ്ക്ക് താഴെ വിമർശനവുമായി എത്തി. ഇതേക്കുറിച്ച് ഷെഫ് സുരേഷ് പിള്ള:

‘‘ഭക്ഷണം കഴിച്ചതിന് ശേഷം ഇനിയൽപം രുചി കുറഞ്ഞാൽപോലും അതുണ്ടാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കുന്ന പല രാജ്യങ്ങളിലും ജോലി ചെയ്ത അനുഭവമുണ്ട്...! 

നമ്മുടെ നാട്ടിൽ ഭക്ഷണമുണ്ടാക്കുന്നവരെ പണ്ടാരി, വെപ്പുകാരൻ, കുശിനി, പാചകക്കാരൻ... എന്നൊക്കെ കളിയാക്കി വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു( ഇപ്പോഴും) അതിനോടൊപ്പം കുറ്റപ്പെടുത്തലുകളും... ചെയ്യുന്ന തൊഴിലിനെ മറ്റുള്ള സഹജീവികൾ അംഗികരിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഹോട്ടൽ തൊഴിലാളികൾക്ക് മാത്രമല്ല എല്ലാ മേഖലയിലും പണിയെടുക്കുന്നവർക്ക് ഉള്ളതാണ്!

ഇങ്ങനെയുള്ള വിഡിയോകൾ ഇടുന്നത് ഇത് കണ്ടെങ്കിലും മാറ്റ് രാജ്യങ്ങളിലെ പോലെ പല പ്രതികൂല സാഹചര്യങ്ങളിലും ഭക്ഷണമുണ്ടാക്കിത്തരുന്നവരെ (സ്വന്തം അമ്മയുൾപ്പടെ) വാക്കുകൾ കൊണ്ടെങ്കിലും നിങ്ങൾക്ക് സന്തോഷിപ്പിക്കാനാവുമെന്ന് കരുതിയാണ്..!

2013 ൽ തുടങ്ങിയ പേജാണ്...കഴിയുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ചെയ്യുന്നത്.. അതിഷ്ടപ്പെടുന്ന ഒരുപാട് കൂട്ടുകാരുടെ ഒരിടമാണിത്. എന്നെ അറിയുന്നവർക്ക് അറിയാം എന്റെ മതവും രാഷ്ട്രീയവും ഭക്ഷണമാണെന്ന്..! തെറിയും വിദേഷവും എഴുതി നിറക്കാൻ ആഗ്രഹമുള്ളവർക്ക് ഫേസ്‌ബുക്കിൽ നൂറുകണക്കിന് ഇടമുണ്ട്.. ദയവായി അവിടം ഉപയോഗിക്കുക ഇവിടം സ്വർഗ്ഗമാണ് ..! ’’

English Summary : Fish Nirvana by Chef pillai.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA