ADVERTISEMENT

ആനീസ് ഹോം ട്രീറ്റ്സിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ആനി. ഇതുവരെ അന്നത്തിന് മുട്ട് വരുത്താത്ത ദേവിക്കായി പഞ്ചാമൃത രുചി തയാറാക്കുകയാണ്.

 

ചേരുവകൾ 

ഞാലിപ്പൂവൻ പഴം(ചെറുതായി അരിഞ്ഞത് )- 1 ബൗൾ 

ബ്രൗൺ ഷുഗർ (ബ്രൗൺ ഷുഗർ ഇല്ലെങ്കിൽ പഞ്ചസാരയോ  കൽക്കണ്ടമോ പനങ്കൽക്കണ്ടമോ തേനോ ഉപയോഗിക്കാം) - ആവശ്യത്തിന് 

ഉണക്ക മുന്തിരിങ്ങ (വെള്ള മുന്തിരിങ്ങയോ കറുത്ത മുന്തിരിങ്ങയോ ഉപയോഗിക്കാം) - ആവശ്യത്തിന് 

അണ്ടിപ്പരിപ്പ് - 1 പിടി 

ശർക്കര - ആവശ്യത്തിന് 

ആപ്പിൾ  (ആപ്പിളിനു പകരം കറുത്ത മുന്തിരി ഉപയോഗിക്കാം )

ഈന്തപ്പഴം - 7- 8 എണ്ണം 

നെയ്യ് - 1 സ്‌പൂൺ 

തേൻ - 2 സ്‌പൂൺ 

തേൻ 

 

തയാറാക്കുന്ന വിധം 

 

ഒരു പാത്രത്തിൽ കുറച്ചു ശർക്കരയെടുത്ത് (നമ്മുടെ ആവശ്യമനുസരിച്ചു ചേർക്കാം) പൊടിക്കുക. അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ്പ് ഇട്ട് അതും പൊടിക്കുക. നന്നായി പൊടിയണമെന്നില്ല. ഇനി ഏഴോ എട്ടോ എണ്ണം ഈന്തപ്പഴം കൂടി ഇട്ട്  (ഈന്തപ്പഴം അരിഞ്ഞു ഇട്ടാൽ പിടിച്ചെടുക്കാൻ എളുപ്പമായിരിക്കും) ചതച്ചെടുക്കുക. ഇനി ഒരു ടീസ്‌പൂൺ ബ്രൗൺ ഷുഗറും കൂടി ഇട്ട് പൊടിക്കുക അതിനുശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു വച്ച ആപ്പിളും കൂടി ചേർത്ത് നന്നായി ചതച്ചെടുക്കുക. അവസാനമായി അരിഞ്ഞു വച്ചിരിക്കുന്ന ഞാലിപ്പൂവൻ പഴം കൂടി ചേർത്ത് ഉടച്ചെടുക്കുക. അതിനു ശേഷം ഒരു സ്‌പൂൺ നെയ്യും രണ്ടു സ്‌പൂൺ തേനും കൂടി ചേർത്ത് ഒരു സ്‌പൂൺ കൊണ്ട് നന്നായി ഇളക്കുക. പഞ്ചാമൃതം റെഡി.

 

പഴം നുറുക്ക് 

ചേരുവകൾ 

ഏത്തപ്പഴം നുറുക്കിയത്  - 2 എണ്ണം 

അണ്ടിപ്പരിപ്പ് 

ഉണക്ക  മുന്തിരിങ്ങ 

ബ്രൗൺ ഷുഗർ / പഞ്ചസാര 

നെയ്യ് 

ശർക്കര പാനി 

 

തയാറാക്കുന്ന വിധം 

ആദ്യം ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അണ്ടിപ്പരിപ്പ് വറുത്ത അതേ നെയ്യിൽ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഏത്തയ്ക്ക ഇട്ട് ഒന്നു മൊരിച്ചെടുക്കുക (ആവശ്യമെങ്കിൽ നെയ്യ് കുറച്ചു കൂടി ചേർക്കാം). ഏത്തയ്ക്ക ഒന്ന് മൊരിഞ്ഞു വരുമ്പോൾ തീ അൽപം കുറച്ചു വച്ച് പഞ്ചസാര ഒരു പകുതി അതേ പോലെ ശർക്കര പകുതി ആ കണക്കു വച്ചു ചേർക്കുക. ഈ പഞ്ചസാരയും ശർക്കര പാനിയും ഏത്തയ്ക്കയിൽ പിടിച്ചു കഴിയുമ്പോൾ വാറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി തീ ഓഫ് ചെയ്യുക. പഴം നുറുക്ക് റെഡി. ഇനി കൂടെ നല്ല കട്ടി തേങ്ങാപ്പാൽ കൂടി ഒഴിച്ച് തിളപ്പിച്ച് രണ്ട് ഏലയ്ക്ക കൂടി ചേർത്താൽ തിരുവനന്തപുരത്തുകാരുടെ ചെണ്ടമുറി എന്ന പലഹാരമായി (പുട്ടിന്റെ കൂടെ കഴിക്കുന്ന ഒരു പലഹാരമാണ് ചെണ്ടമുറി). 

 

ശ്രദ്ധിക്കാൻ : ശർക്കര പാനിയും പഞ്ചസാരയും മധുരം കണക്കാക്കി വേണം ചേർക്കാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com