ADVERTISEMENT

വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീനിന്റെ രുചി നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും.എന്നാൽ വാഴയിലയിൽ അപൂർവ രുചിക്കൂട്ട് ചേർത്ത്  പൊള്ളിച്ചെടുക്കുന്ന കൂണിന്റെ  രുചി അറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് ഒരു നിമിഷം കളയാതെ പോയി കണ്ടോളൂ. അതിരുചികരമായ ഈ വിഭവത്തിന്റെ രഹസ്യക്കൂട്ടാണ് ഷെഫ് ലത കുനിയിൽ ഗോൾഡ് വിന്നർ ഹൃദ്യ പാചകത്തിൽ ഇത്തവണ പങ്കുവയ്ക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളുടെയും കറിക്കൂട്ടുകളുടെയും ആരോഗ്യപ്രദമായ മിശ്രിതം കൂണുമായി ചേർത്ത് ഒരു  വാഴയിലയിൽ പൊതിഞ്ഞാണ്‌ പാനിലേക്ക് ഇടുന്നത്. പാചകം തുടങ്ങും മുൻപ് തന്നെ കാർഡിയ അഡ്വാൻസ്ഡ് നിലക്കടല എണ്ണയോടുള്ള തന്റെ പ്രിയം ഷെഫ് വ്യക്തമാക്കുന്നു. പ്രോട്ടീൻ അടങ്ങിയ ചേരുവകൾ ചേർത്താണ് കൂൺ പൊള്ളിച്ചത് തയ്യാറാക്കുന്നത്. ശരിയായ നിലക്കടല എണ്ണയുമായി കലർത്തുമ്പോഴാണ് അതിന് രുചിയും മണവും ആരോഗ്യവും ഒരുമിച്ച് ലഭിക്കുന്നതെന്ന് ഷെഫ് പറയുന്നു. ചോറ്, റൊട്ടി, ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം കൂൺ പൊള്ളിച്ചത് കഴിക്കാം.

 

ചേരുവകൾ

  • ബട്ടൻ കൂൺ-250 ഗ്രാം
  • തക്കാളി അരിഞ്ഞത്-100 ഗ്രാം
  • സവാള അരിഞ്ഞത്-100 ഗ്രാം
  • ഇഞ്ചി അരിഞ്ഞത്-1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത്-1 ടേബിൾസ്പൂൺ
  • മല്ലിയില അരിഞ്ഞത്-1 ടേബിൾസ്പൂൺ
  • മഞ്ഞപ്പൊടി -1/4 ടേബിൾസ്പൂൺ
  • മുളകുപൊടി -1 ടേബിൾസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • കുരുമുളക് -1 ടീസ്പൂൺ
  • പെരുംജീരകപൊടി -1 ടീസ്പൂൺ
  • ഗരം മസാല -5 ഗ്രാം
  • വാഴയില-1
  • വെള്ളം

 

Mushroom-Pollichathu

വിഭവങ്ങൾ പരിചയപ്പെടുത്തിയ ശേഷം പാചകത്തിന്റെ ആദ്യപടിയായി ഷെഫ് പാനിലേക്ക് കാർഡിയ അഡ്വാൻസ്ഡ് നിലക്കടല എണ്ണ ഒഴിക്കുന്നു. പതിവുപോലെ ഷെഫിന്റെ രസകരമായ കഥകളും പാചകത്തിനൊപ്പം പുരോഗമിക്കുന്നു. കുട്ടിയായിരിക്കുമ്പോൾ മഴക്കാലത്ത് തൊടിയിൽ നിന്ന് പറിച്ച കൂൺ ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന കറികളുടെ രുചി ഷെഫ് ഓർത്തെടുക്കുന്നു. കൂണും ഉരുളക്കിഴങ്ങും ഒക്കെ പാകം ചെയ്യുമ്പോൾ കൂടുതൽ വെളുത്തുള്ളി ചേർക്കണമെന്ന ടിപ്പും ഇതിനിടെ ഷെഫ് പങ്കുവയ്ക്കുന്നു.

നിലക്കടല എണ്ണയുടെ രുചിയെ പറ്റിയും ഷെഫ് ലത വിശദീകരിക്കുന്നു. കാളീശ്വരി ഉത്പന്നമായ കാർഡിയ അഡ്വാൻസ്ഡ് ഫിൽറ്റേർഡ് നിലക്കടല എണ്ണ   തനത് രുചിയിലും മണത്തിലും പ്രകൃതിദത്ത ഗുണത്തിലും മുന്നിലാണ്. ഏറ്റവും ഗുണനിലവാരമുള്ള നിലക്കടലകൾ മാത്രം ശേഖരിച്ച് പരമ്പരാഗത മാർഗത്തിൽ അവ അരച്ചെടുത്ത് തയ്യാറാക്കുന്ന ഈ എണ്ണയിൽ പോഷകങ്ങൾ എല്ലാം അതേപടി സംരക്ഷിക്കപ്പെടുന്നു. സർട്ടിഫൈ ചെയ്യപ്പെട്ട ജൈവ നിലക്കടലകളിൽ നിന്ന് എടുക്കുന്നതിനാൽ ആരോഗ്യ സമ്പുഷ്ടമായ എണ്ണ നറുമണത്തോടെ ലഭിക്കുന്നു. ഊർജ്ജ സ്രോതസ്സായ ഈ എണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകളും രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ യും അടങ്ങിയിരിക്കുന്നു. MUFA, PUFA, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ കാർഡിയ അഡ്വാൻസ്ഡ് ഫിൽറ്റേർഡ് നിലക്കടല എണ്ണ കൊഴുപ്പും സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നു.

Mushroom-Pollichathu-video

ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയ്ക്കുള്ള പ്രീമിയം ഭക്ഷ്യയെണ്ണയാണ് ഇത്. പുതിയ കാർഡിയ അഡ്വാൻസ്ഡ് ഫിൽറ്റേർഡ് നിലക്കടല എണ്ണയുടെ ശുദ്ധിയുമായി ഇനി പാചകം വളരെയെളുപ്പം അടുത്ത തലത്തിലേക്ക് ഉയർത്താം. ഫിൽറ്റർ ചെയ്ത എണ്ണയും റിഫൈൻ ചെയ്ത എണ്ണയും തമ്മിൽ വ്യത്യാസമുണ്ട്. ഈ വിഭവത്തിന് ഫിൽറ്റർ ചെയ്ത എണ്ണയാണ് ഏറ്റവും അനുയോജ്യം. നിലക്കടലയുടെ  മണവും രുചിയും ലോക്ക് ചെയ്തു വയ്ക്കുന്ന ഫിൽറ്റേർഡ് എണ്ണ വിഭവത്തിന് അധിക രുചി നൽകുന്നു.

കൂൺ, ചീര പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ മഞ്ഞപ്പൊടി കുറച്ചധികം ചേർക്കുന്നത് നന്നായിരിക്കുമെന്ന് ഷെഫ്  പറയുന്നു. ഭക്ഷണത്തിലെ വിഷാംശം നീക്കാൻ കഴിവുള്ള മഞ്ഞപ്പൊടി നിത്യവും പാചകത്തിൽ ഉപയോഗിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കുമെന്നും ഷെഫ് കൂട്ടിച്ചേർത്തു. സാധാരണനിലയിൽ മത്തൻ ഇലയിൽ പൊതിഞ്ഞു കനലിന് മുകളിൽ വച്ചാണ് കൂൺ പൊള്ളിച്ചത് തയ്യാറാക്കുന്നത്. എന്നാൽ കൂടുതൽ എളുപ്പം ലഭ്യമായ വാഴയില ആരോഗ്യപ്രദമാണെന്ന് ഷെഫ് അഭിപ്രായപ്പെട്ടു. ഭക്ഷണം പൊതിഞ്ഞു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്കും   ചപ്പാത്തിയും കൂൺ പൊള്ളിച്ചതും എളുപ്പം കൊണ്ടുനടക്കാവുന്നതാണെന്ന് ഷെഫ് ചൂണ്ടിക്കാട്ടി. ഈ കിടിലൻ കൂൺ പൊള്ളിച്ചതിന്റെ പാചകത്തിലെ ഓരോ നിമിഷവും കണ്ടാസ്വദിക്കാനും പരീക്ഷിച്ചു നോക്കാനും ഗോൾഡ് വിന്നർ ഹൃദ്യ പാചകം ഫുൾ എപ്പിസോഡ് കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com