ADVERTISEMENT

നേന്ത്രപ്പഴം നുറുക്കിയത് ചേർത്തു വേവിച്ച് എടുക്കുന്ന പഴം പുട്ടിന് വേറെ കറിയൊന്നും വേണ്ട. പുട്ട് കുറ്റിയിൽ നേന്ത്രപ്പഴം നുറുക്കിയതും പുട്ടുപൊടിയും ചേർത്ത് മുഴുവനായി നിറച്ചതു കൊണ്ട് വെന്തു കഴിയുമ്പോൾ പുട്ട് തനിയെ പുറത്തേക്ക് വരാൻ തുടങ്ങും. റോക്കറ്റു പോലെയെന്നാണ് ലക്ഷ്മി നായർ ഈ പുട്ടിനെ വിശേഷിപ്പിക്കുന്നത്.

 

ചേരുവകൾ

  • പുട്ട്പൊടി – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

 

  • ഏത്തപ്പഴം – 3
  • നെയ്യ് – 1 ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • ഏലക്കാ – 1/2 ടീസ്പൂൺ (ചെറുതായി മുറിച്ച നേന്ത്രപ്പഴവും ബാക്കി ചേരുവകൾ നന്നായി യോജിപ്പിച്ച് വയ്ക്കുക.)

 

തയാറാക്കുന്ന വിധം

പുട്ടുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നനച്ച് പത്ത് മിനിറ്റ് മാറ്റിവയ്ക്കുക. ഏത്തപ്പഴം ഫില്ലിങും പുട്ടുപൊടിയും ഒന്നിടവിട്ട് നിറച്ച് വേവിച്ച് എടുക്കാം.

English Summary : Easy Pazham Puttu Recipe by Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com