അഹാന ആഹാ പറഞ്ഞ ‘നെയ്മീൻ നിർവാണ’; ഷെഫ് സുരേഷ് പിള്ളയുടെ സ്പെഷൽ രുചി

SHARE

പോർച്ചുഗീസ് – സിറിയൻ കാത്തലിക് വീടുകളിൽ നിന്നാണു ഈ വിഭവത്തിന്റെ പിറവി. മലയാളീകരിച്ച് എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സൃഷ്ടിപരമായ ഒരു വിഭവം ആക്കി ഷെഫ് സുരേഷ് പിള്ള ഈ രുചിക്കൂട്ട് അവതരിപ്പിച്ചു.  ചെയ്യുന്ന ജോലിയിലെ പാഷൻ വച്ച് ഉണ്ടാക്കി കൊടുക്കുന്ന ആഹാരം ഒരാളെ തൃപ്തമാക്കുന്നു എന്നത് വലിയ കാര്യമായി കരുതുന്ന ഷെഫ്. അഷ്ടമുടിയിലെ മീനുകൾ കൊതിക്കുന്നുണ്ടാവാം ഷെഫ് സുരേഷ് പിള്ളയുടെ കരങ്ങളിലുടെ നിർവാണമടയാൻ. പല സെലിബ്രിറ്റികളും രുചിച്ചറിഞ്ഞ നെയ് മീൻ നിർവാണയുടെ രുചിക്കൂട്ട്.

ahana-chef-pillai

ചേരുവകൾ

 • മീൻ – 200
 • മുളക്പൊടി–10 ഗ്രാം
 • മഞ്ഞൾപ്പൊടി–5 ഗ്രാം
 • കുരുമുളക്പൊടി–5 ഗ്രാം
 • ഉപ്പ്– പാകത്തിന്
 • നാരങ്ങനീര്–ഒരുമുറി

ഈ ചേരുവകളെല്ലാം ലേശംവെള്ളം ചേർത്ത് മീനിൽ നന്നായി പുരട്ടി 10 മിനിറ്റ് വയ്ക്കണം.

 • തേങ്ങാപ്പാൽ– 100 മില്ലി
 • ഇഞ്ചിഅരിഞ്ഞത്– 20 ഗ്രാം
 • പച്ചമുളക്പിളർന്നത്– 2
 • കറിവേപ്പില – ഒരുതണ്ട്
 • കുരുമുളക്പൊടി – 5 ഗ്രാം
 • വെളിച്ചെണ്ണ – 50 മില്ലി

തയാറാക്കുന്ന വിധം

ഫ്രയിങ്പാനിൽ എണ്ണഒഴിച്ച് മീൻ ഇരുവശവും പൊരിച്ചെടുക്കണം.

ശേഷം കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വാഴയിലവച്ച് അൽപം എണ്ണ ഒഴിച്ച് കറിവേപ്പില തൂകിയശേഷം പൊരിച്ചെടുത്ത മീൻ അതിലേക്ക് വയ്ക്കണം. വശങ്ങളിലായി തേങ്ങാപ്പാൽ ഒഴിച്ച്കൊടുത്ത് ഉപ്പും കുരുമുളക്പൊടിയും ഇഞ്ചിയും പച്ചമുളകും വേപ്പിലയും ചേർക്കണം. ഇളംതീയിൽ തേങ്ങാപ്പാൽ വെണ്ണപോലെ കുറുകിവരുമ്പോൾ ലേശം വെളിച്ചെണ്ണ ഒഴിച്ച് ചൂടോടെ വിളമ്പാം.  

Suresh-Pillai-fish

English Summary : Fish Nirvana Video by  Chef Suresh Pillai.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA