ADVERTISEMENT

സദ്യയിലെ രുചികരമായ കൂട്ടുകറി, രുചി ഒട്ടും കുറയാതെ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • ചേന
  • കടല (വെള്ളത്തിൽ ‌4 മണിക്കൂർ കുതിർത്ത് വച്ചത്)
  • പച്ചക്കായ
  • സോയ ചങ്ക്സ്
  • ഇഞ്ചിയും പച്ചമുളകും
  • തേങ്ങയും പച്ചമുളകും അരച്ചത് – 1 കപ്പ്
  • തേങ്ങ ചിരകിയത്
  • ചേരുവകൾ 
  • ഉപ്പ്
  • കടുക്
  • കുരുമുളകുപൊടി
  • ഗരംമസാല
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ഉണക്കമുളക്
  • കറിവേപ്പില
  • ചെറിയ ഉള്ളി
  • എണ്ണ

 

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിൽ കടല ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാൻ വയ്ക്കുക.
  • ഒരു പാത്രത്തിൽ ചേനയും കായും അരിഞ്ഞത് ഉപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിച്ച് എടുക്കാം. ഇതിലേക്ക് ചൂട് വെള്ളത്തിൽ കുതിർത്തു വച്ച സോയ ചങ്ക്സ് ചേർക്കാം. വേവിച്ച കടലയും അരച്ചു വച്ച തേങ്ങ  അരപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.
  • മറ്റൊരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ഉണക്കമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് തേങ്ങാ ചേർത്ത് വറുത്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി,മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മീറ്റ് മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. സദ്യയിലെ സ്പെഷൽ കൂട്ട് കറി തയാർ.

English Summary : Koottukari, It is a yellow curry featuring two or three vegetables, and has a hot and sweet taste. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com