ADVERTISEMENT

അഞ്ച് വ്യത്യസ്ത ദോശ രുചിക്കൂട്ടുമായി റിമി ടോമി, അമ്മ റാണിയുടെ  ഹെൽത്തി രുചിക്കൂട്ടാണ് വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. റിമിയുടെ സഹോദരി റീനു, റീനുവിന്റെ മകൻ കുട്ടാപ്പി എന്നിവരും വിഡിയോയിലുണ്ട്. ചെറുപയർ, കടല, റവ, റാഗി, സാധാരണ ദോശക്കൂട്ടിൽ ബീറ്റ്റൂട്ട്, മുട്ട ചേർത്തുള്ള ദോശകളാണ് തയാറാക്കുന്നത്. കാരറ്റ്ചട്ണി, തക്കാളി ചട്ണി, പുതിന ചട്ണി രുചികളും ചേരുമ്പോൾ ദോശയുടെ രുചിമേളം ഇരട്ടിയാകും. 

റാഗി ദോശ

  • റാഗിപ്പൊടി – 1/4 കപ്പ്
  • ഉഴുന്ന് –  1/2 കപ്പ്
  • പച്ചരി – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഉഴുന്നും പച്ചരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം റാഗിയും ചേർത്ത് അരച്ചെടുക്കുക.  ഇത് എട്ട് മണിക്കൂർ പുളിപ്പിക്കാൻ വച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശ ചുട്ടെടുക്കാം.

ചെറുപയർ ദോശ

  • ചെറുപയർ – ഒരു കപ്പ്
  • പച്ചമുളക് – 3 
  • ജീരകം – 1/4 ടീസ്പൂൺ
  • ഇഞ്ചി – 1 കഷ്ണം
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മണിക്കൂർ കുതിർത്ത ചെറുപയർ, മറ്റ് ചേരുവകൾ ചേർത്ത് അരച്ച് എടുത്ത് ഉടൻ തന്നെ ദോശ തയാറാക്കാം.

അര മണിക്കൂറു കൊണ്ട് റവ ദോശ

  • റവ – 1/2 കപ്പ്
  • മല്ലിയില
  • കറിവേപ്പില
  • അരിപ്പൊടി - 1/4 കപ്പ്
  • മൈദ - 1/4 കപ്പ്
  • ജീരകം – 1 ടീസ്പൂൺ
  • കുരുമുളക് – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

റവ, അരിപ്പൊടി, മൈദ എന്നിവ രണ്ട് കപ്പ് വെള്ളം ചേർത്ത് ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക, ഇതിലേക്ക് ചതച്ച ജീരകം, കുരുമുളക്, മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് അരമണിക്കൂർ വച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശ തയാറാക്കാം.

കടല ദോശ

  • കടല – 1/4 കപ്പ്
  • അരിപ്പൊടി – 1/4 കപ്പ്

തയാറാക്കുന്ന വിധം

8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തെടുത്ത പച്ചരിയും കടലയും അരച്ചെടുത്ത് ദോശ ചുടാം.

അരി ദോശ

സാധാരണ ദോശ മാവിൽ ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്തത് അല്ലെങ്കിൽ മുട്ടയും ഇഡ്ഡലിപ്പൊടിയും ചേർത്തു വ്യത്യസ്ത രുചിയിൽ തയാറാക്കാം.

English Summary : Special Healthy Dosas Video by Rimi Tomy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com