നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില തീൻ മേശ മര്യാദകൾ : ഷെഫ് സുരേഷ് പിള്ള

table-manners
Image Credit : Nadir Keklik/ Shutterstock
SHARE

ഭക്ഷണം നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് ഭക്ഷണം എങ്ങനെയൊക്കെയാണ് കഴിക്കേണ്ടത്, ഒരു റസ്റ്ററന്റിൽ പോയാൽ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് ഒരു വിരുന്നിന് പോയാൽ എങ്ങനെയാണ് കഴിക്കേണ്ടത് അല്ലെങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില തീൻ മേശ മര്യാദകൾ എന്തൊക്കെയാണ്? 

ആദ്യം തന്നെ ടൂത്ത് പിക്കിനെക്കുറിച്ച് പറയാം. കാരണം മറ്റൊന്നുമല്ല മലയാളികൾ ഒരുപാട് ഇഷ്ടത്തോടെയാണ് മത്സ്യവും മാംസ്യവും കഴിക്കുന്നത്. തീർച്ചയായും ഭക്ഷണ അവശിഷ്ടങ്ങൾ പല്ലിന്റെ ഇടയിൽ പെട്ടുപോകാറുണ്ട്. പ്രത്യേകിച്ചും ചിക്കനും മട്ടണും ബീഫും കഴിക്കുമ്പോൾ അത് നമ്മളെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. തീർച്ചയായിട്ടും ആ ഒരു സമയത്ത് പ്രൈവറ്റ് ആയിട്ട് വാഷ് റൂമിൽ വച്ചാണ് ഇത് ചെയ്യേണ്ടത്. ഇനി അതല്ല ടേബിളിൽ വച്ചാണ് ചെയ്യുന്നത് എങ്കിൽ മറ്റുള്ളവർ കാണാതെ തൊട്ടരികിൽ ഉള്ള ടേബിളിൽ ഉള്ളവർ പോലും കാണാതെ കൈ പൊത്തിപ്പിടിച്ച് ആണ് ടൂത്ത് പിക്ക് ഉപയോഗിക്കേണ്ടത്. അതു പോലെ ടൂത്ത് പിക്ക് ഉപയോഗിച്ച ശേഷം മേശപ്പുറത്ത് വലിച്ചിടാതെ ഒരു ടിഷ്യൂ പേപ്പറിൽ മടക്കി വയ്ക്കുന്നതാണ് മര്യാദ. അത് ക്ലീൻ ചെയ്യുന്ന സമയത്ത് ഡയറക്റ്റ് കോൺടാക്റ്റ് ഇല്ലാതെ നീക്കം ചെയ്യാനും ഉപകരിക്കും. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് വേസ്റ്റ് പ്രത്യേകിച്ചും ഇറച്ചി വർഗങ്ങൾ കഴിക്കുമ്പോൾ അത് വേസ്റ്റ് ബോക്‌സിലേക്കിടാതെ ടേബിളിലേക്ക് ഇടുന്നൊരു ശീലമുണ്ട്. ഇനി അഥവാ വേസ്റ്റ് ബോക്‌സ് ഇല്ലെങ്കിൽ പോലും കഴിക്കുന്ന പ്ലേറ്റിന്റെ ഒരു വശത്തേക്ക് മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സൈഡ് പ്ലേറ്റിലേക്കു വയ്ക്കുകയോ ചെയ്‌തിട്ട് സർവറെക്കൊണ്ട് സമയാസമയങ്ങളിൽ അത് ക്ലിയർ ചെയ്‌ത്‌ മാറ്റേണ്ടതാണ്.  

അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭക്ഷണം വായിലിട്ട് ചവച്ചുകൊണ്ട് സംസാരിക്കുന്നത്. അത് ഒട്ടും ശരിയല്ലാത്ത ഒരു പ്രവണതയാണ്. പലരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഉച്ചത്തിൽ സംസാരിക്കുന്നത് തൊട്ടരുകിലുള്ള ടേബിളിൽ ഉള്ളവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ്. അത് ഒരു പക്ഷെ അവരുടെ ഒരു സ്പെഷ്യൽ ഡിന്നർ ആകാം അല്ലെങ്കിൽ ഒരു ബിസിനസ്സ് മീറ്റ് ആയിരിക്കാം. മറ്റുള്ളവരുടെ പ്രൈവസിയെ ബഹുമാനിക്കുന്നതും നമ്മളുടെ ഉത്തരവാദിത്തം തന്നെയാണ്. നമ്മൾ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴോ ഒരു വിരുന്നിന് പോകുമ്പോഴോ പാലിച്ചിരിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ലോത്ത് നാപ്‌കിൻ ഉപയോഗിക്കുന്നത്. അത് ഭക്ഷണം കൈകൊണ്ട് കഴിച്ചതിനു ശേഷം തുടയ്ക്കുന്നതിനോ മുഖം തുടയ്ക്കുന്നതിനോ വേണ്ടിയല്ല. നമ്മൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ആഹാരം വീഴാതെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി തരുന്നതാണ്. അതു പോലെ തന്നെ പ്രധാനമാണ് ആഹാരം കഴിച്ച ശേഷം അത് ഭംഗിയായി നാലായി മടക്കി ടേബിളിന്റെ ഇടതു ഭാഗത്ത് വയ്‌ക്കേണ്ടത്. 

നാലോ അഞ്ചോ അതിൽ കൂടുതലോ ഉള്ള ടേബിളിൽ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവർക്കും ഭക്ഷണം വിളമ്പിയതിനു ശേഷം നമ്മൾ ഭക്ഷണം കഴിക്കുക എന്നത് ഒരു മാന്യതയാണ്‌. തീർച്ചയായിട്ടും ഭക്ഷണം നമ്മുടെ മുന്നിൽ എത്തുമ്പോൾ വിശപ്പു കൊണ്ടോ കൊതി കൊണ്ടോ അത് പെട്ടെന്ന് കഴിക്കാനുള്ള ഒരു വ്യഗ്രത സ്വാഭാവികമാണ്. തീർച്ചയായിട്ടും എല്ലാവരുടെയും മുന്നിൽ ഭക്ഷണം എത്തിയതിനു ശേഷം ഭക്ഷണം കഴിച്ചു തുടങ്ങുന്നത് ഏറ്റവും വലിയൊരു തീൻമേശ മര്യാദയാണ്. 

മലയാളികൾ ഭക്ഷണം കൈ വച്ചു  കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും കേരളീയ ഭക്ഷണം ആ ടച്ചിങ് ഫീലോടു കൂടി കഴിക്കുമ്പോൾ രുചിയുടെ പുതിയ അനുഭൂതികൾ കിട്ടുമെന്ന് നമുക്കറിയാം. പക്ഷെ പല രാജ്യങ്ങളിലും പഠനത്തിനായിട്ട് അല്ലെങ്കിൽ ജോലി സംബന്ധമായിട്ട് യാത്ര ചെയ്യുന്ന സമയത്ത് ഇങ്ങനെയൊക്കെയുള്ള വിരുന്നുകളിൽ കൈ വച്ചു കഴിക്കുക ഒരു മോശം പ്രവണത ആയിട്ട് തോന്നിയേക്കാം. മറ്റുള്ളവരൊക്കെ സ്പൂണിലും ഫോർക്കിലും ഒക്കെ കഴിക്കുമ്പോൾ കൈ വച്ചു കഴിക്കുന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്ത് അതിനുവേണ്ടി വീടുകളിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ എന്നും വീടുകളിൽ ചോറ് കഴിക്കുമ്പോൾ പോലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്‌പൂണിൽ വച്ച് കഴിച്ച് ശീലിക്കുന്നത് ഇങ്ങനെയൊക്കെ ഉള്ള അവസരങ്ങളിൽ നമുക്കൊരു ബുദ്ധിമുട്ടില്ലാതെ കഴിക്കാൻ അല്ലെങ്കിൽ സ്ഥിരമായി കൈ വച്ച് കഴിക്കുന്ന ഒരാൾക്ക് പെട്ടെന്ന് സ്‌പൂണിൽ വച്ച് കഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കാരണം സ്‌പൂണിൽ വച്ച് കഴിക്കുന്നതും ഒരു സ്‌കിൽ തന്നെയാണ്. ഭക്ഷണം കോരിയെടുത്ത് വായിൽ ഒട്ടും ഡ്രോപ്പ് ചെയ്യാതെ ഭക്ഷണം താഴേക്കു വീഴാതെ കഴിക്കാൻ അല്ലെങ്കിൽ ഒരുപാട് ശബ്‌ദം ഉണ്ടാക്കാതെ സ്‌പൂൺ ഉപയോഗിക്കുക എന്നൊക്കെയുള്ള സ്‌കിൽ വീട്ടിൽ നിന്ന് പ്രത്യേകിച്ച് കൊച്ചു കുട്ടികൾ കുട്ടിക്കാലം മുതൽക്കു തന്നെ സ്‌പൂണിൽ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കേണ്ട ആവശ്യകത കൂടിയാണ്. 

chef-pillai-video

നമുക്കാവശ്യമുള്ള അളവിലും കുറച്ചു ഭക്ഷണമാണ് പ്ലേറ്റിൽ ആദ്യം എടുക്കേണ്ടത്. ആവശ്യമെങ്കിൽ രണ്ടാമത് എടുക്കുകയും ഭക്ഷണം ഒട്ടും പാഴാക്കാതെ അത് കഴിക്കേണ്ടതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും നമ്മളെ ഭക്ഷണം കഴിക്കാനായി ഒരു വിരുന്നിന് ഒരു റസ്റോറന്റിലോ ഹോട്ടലുകളിലോ അതിഥി ആയി ക്ഷണിക്കാറുണ്ട്. അവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് സമയത്തിന് ചെല്ലുക എന്നുള്ളത്. അതിനോടൊപ്പം തന്നെ അതിന് അനുയോജ്യമായ വസ്ത്രധാരണം ചെയ്യുക അത് മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കുകയും ചെയ്യും. അങ്ങനെയുള്ള വിരുന്നുകളിൽ ഭക്ഷണം ഓർഡർ ചെയ്‌തു കഴിക്കേണ്ട സാഹചര്യമാണെങ്കിൽ ഒരിക്കലും മെനുവിൽ ഏറ്റവും മുന്തിയ അല്ലെങ്കിൽ വില കൂടിയ വിഭവങ്ങൾ ഓർഡർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം ആ ഓപ്‌ഷൻ നമ്മളെ ക്ഷണിച്ച ഹോസ്റ്റിന് കൊടുക്കുകയും അതിനോടൊപ്പം നമുക്ക് പങ്കു വച്ച് കഴിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുന്നത് വലിയൊരു മര്യാദയാണ്. നമ്മൾ ഗാസ്റ്റായിട്ട് പോകുന്ന വിരുന്നുകളിൽ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ ഒരിക്കലും ഹോസ്റ്റിന് നാണക്കേട് ഉണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കഴിച്ച ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങനെ പരസ്യമായി പറയുമ്പോൾ ഹോസ്റ്റിന് ഒരുപാട് മാനസിക വിഷമം വരുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് ബില്ല് പേ ചെയ്യുന്ന കാര്യം തീർച്ചയായിട്ടും ഹോസ്റ്റിന്റെ ഒരു അവകാശമാണ് ബില്ല് പേ ചെയ്യുക. ഇനി പലരും ഭക്ഷണം കഴിക്കുന്നതിനു മുൻപേ തന്നെ ബില്ല് പേ ചെയ്യുകയോ അല്ലെങ്കിൽ ബില്ല് കൊണ്ട് വരുന്ന സമയത്ത് ഒരുപാട് ആർഗ്യുമെന്റോ വാശി പിടിക്കുകയോ ചെയ്യുന്നതും അത്ര നല്ലതല്ല. തീർച്ചയായിട്ടും ബില്ല് പേ ചെയ്യുന്ന സമയത്ത് Shall I Pay എന്നോ Shall I Share എന്ന ഓപ്‌ഷൻ ചെയ്യുകയോ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. 

ഫാമിലി ആയിട്ടോ ഫ്രണ്ട്സ് ആയിട്ടോ ഇഷ്ടപ്പെട്ട റസ്റ്റോറന്റിൽ പോകുകയാണെങ്കിൽ തീർച്ചയായിട്ടും റിസർവ് ചെയ്‌ത്‌ പോകേണ്ടതാണ്. റിസർവ് ചെയ്‌ത്‌ വരുന്ന അതിഥികൾക്ക് റസ്‌റ്റോറന്റ് പ്രത്യേക പരിഗണന കൊടുക്കാറുണ്ട്. അതേ പോലെ തന്നെ കൃത്യ സമയത്ത് ചെല്ലാനും ഇനി ഒരു പക്ഷെ ട്രാഫിക്കോ മറ്റ്  കാരണങ്ങൾ കൊണ്ടോ വൈകിയാണ് ചെല്ലുന്നതെങ്കിൽ യഥാസമയം അവരെ അറിയിക്കേണ്ടതും നിങ്ങളുടെ കടമ തന്നെയാണ്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അത് സെർവ് ചെയ്യുന്നവരെയും അത് ഉണ്ടാക്കുന്നവരെയും അപ്രീഷ്യേറ്റ് ചെയ്യുന്നത് വലിയൊരു കാര്യം തന്നെയാണ്. Say Thank You എന്നത് റസ്റ്റോറന്റിൽ ഒരു ഗോൾഡൻ റൂൾ ആണ്. നമുക്കിനി വെള്ളം ഒഴിച്ചു  തരുമ്പോൾ പോലും അത് പറയുന്നത് അവരിൽ സന്തോഷം ഉണ്ടാക്കുകയും നമുക്ക് ഒരു ബെറ്റർ ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് ക്രിയേറ്റ് ചെയ്യാൻ ആത്മാർഥമായിട്ട് പ്രയത്നിക്കുകയും ചെയ്യും. 

ഹോട്ടലുകളിൽ നടക്കുന്ന കല്യാണവിരുന്നുകൾ പ്രത്യേകിച്ച് ബൊഫെയിൽ  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം അവിടെ ഒരുപാട് വിഭവങ്ങൾ ഉണ്ട് എന്നതാണ്. നമുക്ക് അറിയാം സ്റ്റാർട്ടേഴ്‌സ് ആയിട്ടോ സൂപ്പ് ആയിട്ടോ സാലഡ്സ് ആയിട്ടോ. ഉദാഹരണമായി അപ്പവും സ്റ്റൂവും അല്ലെങ്കിൽ കപ്പയും മീൻ കറിയുമോ പൊറോട്ടയും ഇറച്ചിയും അല്ലെങ്കിൽ ബിരിയാണിയും കോഴി പൊരിച്ചത് ഇങ്ങനെ ഒക്കെയുള്ള പല കോമ്പിനേഷനും അതിനോടൊപ്പം പല തരത്തിലുള്ള റൈസ് വെറൈറ്റികളോ അല്ലെങ്കിൽ പല തരത്തിലുള്ള ബ്രെഡ്‌സും കുറെയധികം ഡെസേർട്ടുകൾ ഒക്കെയുണ്ടാവും തീർച്ചയായിട്ടും മെനു എന്താണെന്ന് അറിയുക എന്നത് നമ്മളുടെ ഒരു ഉത്തരവാദിത്തമാണ്. അത് ഒരു പക്ഷെ പല സ്ഥലങ്ങളിലും മെനു പ്രദർശിപ്പിക്കാറില്ല എങ്കിൽ അവിടുത്തെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ് നമുക്ക് മെനു പറഞ്ഞു തരിക എന്നുള്ളത്. തീർച്ചയായിട്ടും അവിടുത്തെ ഒരു മാനേജരെയോ ഒരു ബൊഫെ കൗണ്ടറിൽ നിൽക്കുന്ന ആളോടോ അല്ലെങ്കിൽ ഒരു ഷെഫിനോടോ നിങ്ങൾക്ക് തീർച്ചയായിട്ടും ചോദിക്കാം എന്താണ് പൂർണമായ മെനു എന്ന്  അതനുസരിച്ചു നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ രുചികരമായിട്ട് പ്ലാൻ ചെയ്‌താണ്‌ കഴിക്കേണ്ടത്. പ്രത്യേകിച്ച് സൂപ്പ് ഇഷ്ടമാണെങ്കിൽ ലേശം സൂപ്പും സലാഡുമൊക്കെ തുടങ്ങി സ്റ്റാർട്ടേഴ്‌സ് എടുത്ത് കോഴ്‌സ് ബൈ കോഴ്‌സായി കഴിച്ച് അങ്ങനെ കഴിച്ചു കഴിഞ്ഞാൽ ഈ  ബൊഫെ എന്നുള്ള പല മികച്ച വിഭവങ്ങളുടെയും രുചികരമായിട്ട് നമുക്ക് ആസ്വദിക്കാൻ പറ്റും. പലപ്പോഴും ആളുകൾ ഇഷ്ടത്തോടെ പെട്ടെന്ന് പോയി ബിരിയാണിയോ അല്ലെങ്കിൽ മെയിൻ കോഴ്‌സിൽ കാണുന്ന സാധനങ്ങൾ ഒരുപാട് പ്ലേറ്റിൽ രണ്ടാമത് പോയി എടുക്കാനുള്ള മടി കാരണം ഒരുപാട് ഭക്ഷണങ്ങൾ എടുത്ത് അതു മുഴുവൻ കഴിക്കാൻ പറ്റാതെ പാഴാക്കി കളയുന്ന ഒരു പ്രവണതയുണ്ട്. തീർച്ചയായിട്ടും  നമുക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ പലപ്പോഴായെടുത്ത് പല വട്ടം സമയമെടുത്തു കഴിച്ച് ആസ്വദിക്കേണ്ട ഒരു സംഭവം തന്നെയാണ്. 

ഭക്ഷണം കഴിച്ചതിനു ശേഷം ഒരു പക്ഷെ നിങ്ങൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അല്ലെങ്കിൽ ഒരു മോശം അനുഭവം ഉണ്ടെങ്കിൽ ഒരിക്കലും അത് ഒച്ചവെച്ച് മറ്റുള്ളവർ കേൾക്കെ പറയുന്നത് ഒരു നല്ല ശീലമല്ല. തീർച്ചയായിട്ടും ഫീഡ് ബാക്ക് അത് മോശമായാലും നല്ലതായാലും കൊടുക്കേണ്ടത് തന്നെയാണ്. അതവിടുത്തെ ഒരു സീനിയർ മാനേജരെയോ അല്ലെങ്കിൽ ഇ മെയിലിലൂടെ അറിയിക്കേണ്ടത് തന്നെയാണ്.

English Summary : Table Manners are the rules of etiquette used while eating. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA