മലബാർ സ്പെഷൽ മണിപുട്ട്, വിഡിയോയുമായി ലേഖ എം. ജി. ശ്രീകുമാർ

maniputtu
SHARE

കാണാൻ നല്ല ഭംഗിയുള്ള മണിപ്പുട്ട്, കണ്ണൂരിൽ നിന്നും പരിചയപ്പെട്ട രുചികരമായ കൊഞ്ച് മസാല നിറച്ച ‌ മണിപ്പുട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ഫില്ലിങ് തയാറാക്കാൻ 

ചേരുവകൾ 

 • കൊഞ്ച് - 1/2 കിലോഗ്രാം 
 • വെളിച്ചെണ്ണ - 2 ടീ സ്‌പൂൺ 
 • കല്ലുപ്പ് - ആവശ്യത്തിന് 
 • മഞ്ഞൾ പൊടി - 1/2  ടീസ്‌പൂൺ 
 • മുളകു പൊടി - 1 ടീസ്‌പൂൺ 
 • കുരുമുളകു പൊടി -1 ടീസ്‌പൂൺ 
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്‌പൂൺ 
 • ചെറിയ ഉള്ളി -1 ടീസ്‌പൂൺ 
 • പച്ചമുളക് -1 ടീസ്‌പൂൺ 
 • തക്കാളി -1 ടീസ്‌പൂൺ 
 • കറിവേപ്പില -1 ടീസ്‌പൂൺ 
 • ഗരം മസാല -1 ടീസ്‌പൂൺ 
 • വെളിച്ചെണ്ണ - 1 ടീസ്‌പൂൺ 
 • കറിവേപ്പില - ആവശ്യത്തിന്
 • പച്ചമുളക് - ആവശ്യത്തിന്
 • തക്കാളി - 1

രണ്ടാമത് ചേർക്കാനായി ആവശ്യമുള്ള പൊടികൾ 

 • മഞ്ഞൾ പൊടി - 1/2  ടീസ്‌പൂൺ 
 • മുളകു പൊടി - 1 ടീസ്‌പൂൺ 
 • മല്ലിപ്പൊടി - 1 ടീസ്‌പൂൺ 
 • ഗരം മസാല പൊടി - അല്‌പം 
 • കല്ലുപ്പ് - ആവശ്യത്തിന്
 • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

 • ഒരു പാത്രത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ കൊഞ്ച് (അര കിലോ ) എടുക്കുക. അതിലേക്ക് കുറച്ചു കല്ലുപ്പ്, അര ടീസ്‌പൂൺ മഞ്ഞൾ പൊടി, ഓരോ ടീസ്‌പൂൺ വീതം  മുളകു പൊടി,  കുരുമുളകു പൊടി,  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുന്നു. പത്തു മിനിറ്റു നേരം ഇത് അടച്ചു വയ്ക്കുക. 
 • സ്റ്റൗ കത്തിച്ച് ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി കുറച്ചു കറിവേപ്പില എന്നിവ ഇടുക. ഇതെല്ലാം നന്നായി ഒന്ന് വഴറ്റിയെടുക്കുക. തക്കാളി നന്നായി വെന്തു വരാനായി രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ അതിലേക്ക് മസാലകൾ ചേർക്കാം. കുറച്ചു വീതം മഞ്ഞൾപൊടി, മുളക് പൊടി, കല്ലുപ്പ് (കൊഞ്ചിൽ നേരത്തെ ഉപ്പ് ചേർത്തിട്ടുള്ളതുകൊണ്ട് ഉപ്പ് കൂടാതെ നോക്കണം) മല്ലിപ്പൊടി, ഗരംമസാലപ്പൊടി കുറച്ചു വെള്ളം എന്നിവ ചേർത്ത് നന്നായി ഒന്നു മൂപ്പിച്ചെടുക്കുക അതിനായി രണ്ടു സെക്കന്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റുക. 
 • ഇനി പാനിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന കൊഞ്ച് ഇതിലേക്ക് ഇട്ട് കുറച്ചു നേരം അടച്ചു വച്ചു വേവിക്കുക. അതിനു ശേഷം മൂടി തുറന്ന് ഒന്നിളക്കി കൊടുക്കുക. അതിൽ നിന്നുള്ള വെള്ളമൊക്കെ നന്നായി വറ്റുന്നതു വരെ ഇളക്കുക. ഇനി നേരത്തെ തയാറാക്കി വച്ചിരിക്കുന്ന തക്കാളി ഉള്ളി മിക്‌സ് ഇതിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇതെല്ലാം നന്നായി ഒന്നു പിടിക്കാനായി രണ്ടു മിനിറ്റു കൂടി അടച്ചു വയ്ക്കുക. രണ്ടു മിനിറ്റിനു ശേഷം ഇതെല്ലാം മറ്റൊരു പാത്രത്തിലേക്കു മാറ്റാം. 

മണിപ്പുട്ട് 

ചേരുവകൾ 

 • പത്തിരി പൊടി - രണ്ടു തവി 
 • ഉപ്പ് - പാകത്തിന് 
 • വെള്ളം ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ രണ്ടു തവി പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കുക. അധികം വെള്ളം ഇല്ലാതെ നല്ല ടൈറ്റ് ആയി വേണം പൊടി കുഴയ്ക്കാൻ (ലൂസാവരുത് ). വെള്ളം കൂടിപ്പോയാൽ കുറച്ചു പൊടി കൂടി ചേർത്താൽ മതി. ഇനി ഇത് രണ്ടു ഉരുളകളാക്കി വയ്ക്കുക. ഇതിൽ നിന്ന് ഒരു ഉരുള എടുത്ത് ഗ്രേറ്റ് ചെയ്ത് എടുക്കാം. വളരെ  സാവധാനത്തിൽ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പൊടി നല്ല മണി മണിയായി കിട്ടും. ഇത് ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു പൊടി (പത്തിരി മാവിന്റെ പൊടി) കൂടെ ഇതിൽ ചേർത്ത് ഇളക്കുക. ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ പുട്ടു കുറ്റിയിൽ ആദ്യം കുറച്ചു തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. അതിനു ശേഷം പൊടി ഇടുക. അതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന കൊഞ്ച്  മസാലക്കൂട്ട് ഇടുക. വീണ്ടും പൊടി ഇട്ടു കൊടുക്കുക. അതിനു മുകളിലായി വീണ്ടും മസാല അതിനു ശേഷം വീണ്ടും പുട്ടു പൊടി അതിനു മുകളിലായി കുറച്ചു തേങ്ങ ചിരകിയതും കൂടി വച്ച് ആവി കയറ്റുക. മണി പുട്ട് റെഡി.

English Summary : Mani Puttu,  Malabar Special Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA