ADVERTISEMENT

വളരെ ചിലവ് കുറഞ്ഞതും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതുമായ ബിരിയാണി. വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് വെജിറ്റൽ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

  • സവാള വലുത്    -  2 എണ്ണം 
  • ബീൻസ്            - 10 - 15 എണ്ണം
  • കാരറ്റ്               - 1 എണ്ണം
  • രംഭയില           – 1 
  • ഇഞ്ചി              -  2 ചെറിയ കഷ്ണം 
  • വെളുത്തുള്ളി     -  8 - 10 അല്ലി
  • പച്ചമുളക്          - 2 എണ്ണം
  • എണ്ണ               -  3 ടേബിള്‍സ്പൂൺ
  • നെയ്യ്               - 1 ടേബിള്‍സ്പൂൺ
  • കറുവപ്പട്ട          - 2 എണ്ണം
  • ഏലക്ക            - 3 എണ്ണം
  • ഗ്രാമ്പൂ             - 4 എണ്ണം
  • തക്കാളി            - 2 എണ്ണം
  • മഞ്ഞൾപ്പൊടി    - 1/2 -  3/4 ടീസ്പൂൺ
  • മല്ലിയില            - 1/2 കപ്പ്
  • തേങ്ങ              - 1/4 കപ്പ്
  • കുരുമുളകുപൊടി   - 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി  -  3/4  - 1 ടേബിൾസ്പൂൺ
  • ഗരംമസാലപ്പൊടി        - 1/2  ടീസ്പൂൺ
  • ഉപ്പ്                         - ആവശ്യത്തിന്
  • തൈര്                     - 1/2  കപ്പ്
  • കശുവണ്ടി              - 25 ഗ്രാം
  • ഉണക്കമുന്തിരി         - 25  ഗ്രാം
  • റേഷൻ അരി           - 2 കപ്പ് 

 

തയാറാക്കുന്ന വിധം

റേഷൻ അരി ഏകദേശം 2 കപ്പ് അളവിൽ വേവിച്ച് വെള്ളം ഊറ്റി കളഞ്ഞ് മാറ്റി വയ്ക്കുക.

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ചശേഷം ചൂടായിവരുമ്പോൾ അതിലേക്ക് 3 ടേബിള്‍സ്പൂൺ എണ്ണയും 1 ടേബിള്‍സ്പൂൺ നെയ്യും ഒഴിക്കുക. അതിലേക്ക് കറുവപ്പട്ട, ഏലക്ക , ഗ്രാമ്പൂ എന്നിവ ചേർതത് ചെറുതായി മൂത്ത് വരുമ്പോൾ രംഭയില ചേർത്തു കൊടുത്ത ശേഷം പച്ചമുളകും ചതച്ചെടുത്ത ഇഞ്ചി ,വെളുത്തുള്ളി എന്നിവയും ചേർത്ത് പച്ചമണം മാറും വരെ വഴറ്റിക്കൊടുക്കുക. 

അതിലേക്ക് നീളത്തിൽ അരിഞ്ഞുവച്ച സവാള ചേർത്ത് ചെറുതായി മൂത്തുവരുമ്പോൾ  ബീന്‍സ്, കാരറ്റ് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക. വെജിറ്റബിൾസ് വഴന്നുവന്നശേഷം മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക്  ആവശ്യത്തിന് കുരുമുളകുപോടി, കാശ്മീരി മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് പാകത്തിന് മൂത്തു വന്നശേഷം നീളത്തിൽ അരിഞ്ഞ തക്കാളി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇവയെല്ലാം നന്നായി വാടി വന്നശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് 1/2  കപ്പ് തൈര് കൂടി ചേർത്ത് എണ്ണ തെളിയുംവരെ ഇളക്കിക്കൊടുക്കാം. ശേഷം അതിലേക്ക് തേങ്ങ ചിരവിയതും മല്ലിയിലയും ഒന്നായി അരച്ചെടുത്ത് ഇവ  തയാറാക്കിയ മസാലയിലേക്ക് ഇട്ടുയോജിപ്പിച്ച് 

ചെറുതായി തിള വന്നു തുടങ്ങുമ്പോൾ തീ ഓഫാക്കാം.

അതിനുശേഷം വേവിച്ചു മാറ്റിവച്ചിട്ടുള്ള റൈസ് മറ്റൊരു പരന്ന പ്ലേറ്റിലേക്ക് മാറ്റി ഈർപ്പം മാറാനായി അല്‍പനേരം നിരത്തി വയ്ക്കുക .

കുഴിവുള്ള ഒരു പാന്‍ അടുപ്പിൽ വച്ച്  അല്പം നെയ്യ്് ഒഴിച്ചശേഷം ചൂടായിവരുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർത്ത് ചെറുതായി മൂപ്പിച്ച് മാറ്റി വയ്ക്കുക . അതേ  

പാനിലേക്കു തന്നെ വേവിച്ചുവച്ചിട്ടുള്ള പകുതി ഭാഗം റൈസ് ഇട്ടശേഷം അതിനുമുകളിലായി തയാറാക്കിയ മസാല ചേർക്കുക. 

വീണ്ടും ബാക്കിയുള്ള റൈസ്സ് ഇട്ടുകൊടുത്ത് അൽപം നെയ്യ് ചേര്‍ത്തശേഷം  പാന്‍ അടപ്പുകൊണ്ട് മൂടി  ഒരു ദോശക്കല്ലിനു മുകളിലായി 6 - 7 മിനിറ്റു നേരം ചെറുതീയിൽ വച്ചശേഷം തീ ഓഫ് ചെയ്യാം. അതിനുശേഷം റൈസ് നന്നായി യോജിപ്പിച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചെറിനു മുകളിൽ വിതറിയശേഷം  മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.

English Summary : Easy Vegetable Masala Biriyani by Lekshmi Nair Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com