ADVERTISEMENT

കർക്കടക്കം സ്പെഷൽ രുചിയിൽ ഉലുവ മധുര കഞ്ഞി, ശരീരത്തിന് ഉണർവു നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉലുവ മധുര കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

  • വെള്ളം                 - 4 കപ്പ്
  • കരിപ്പെട്ടി ശർക്കര    - 1/2 കിലോഗ്രാം
  • ചമ്പ പച്ചരി (തവിട് കളയാത്ത അരി)   - 1/4 കിലോഗ്രാം
  • ഉലുവ                  - 50 ഗ്രാം 
  • ചെറിയുള്ളി          -  6 - 8 എണ്ണം
  • തേങ്ങാപ്പാൽ  - 3 കപ്പ്
  • വെളിച്ചെണ്ണ   - 1 -  1 1/2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  •  ഉലുവ 50 ഗ്രാം തലേദിവസം വെള്ളത്തില്‍ കുതിർത്ത് വയ്ക്കുക.
  •  കുഴിവുള്ള ഒരു പാത്രം അടുപ്പിൽ വച്ച ശേഷം 4 കപ്പ് വെള്ളം ഒഴിച്ച് ചൂടാവാൻ വയ്ക്കുക. അതിലേക്ക് 1/2 കിലോ കരിപ്പെട്ടി ചേർത്ത് ഉരുക്കി എടുക്കുക.
  •  ഇവ തിളച്ചശേഷം ഒരു പ്രഷർ കുക്കറിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ 1/4 കിലോ ( 1 1/4  കപ്പ്) ചമ്പ പച്ചരി,  വെള്ളത്തിൽ കുതിർത്തുവച്ച ഉലുവ എന്നിവ ഇട്ടശേഷം തിളച്ചുവന്ന കരിപ്പെട്ടി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് പ്രഷർ കുക്കറിലേക്ക് ചേർത്ത് ഒന്നിളക്കിക്കൊടുത്ത് കുക്കർ അടച്ചുവച്ച് ഏഴു വിസ്സിൽ വരുംവരെ വേവിക്കാം. 
  • ആദ്യത്തെ വിസിൽ വന്നശേഷം. ചെറുതീയിലേക്ക് മാറ്റി  ബാക്കി ആറു വിസ്സിൽ വരെ വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 
  • വെന്തുവന്ന ശേഷം തീ ഓഫ് ചെയ്യാം. അതിനു ശേഷം പ്രഷർ കുക്കറിലെ ആവി പോയി കഴി‍ഞ്ഞാൽ അതിലേക്ക് എടുത്തുവച്ചിട്ടുളള 3 കപ്പ് തേങ്ങാപ്പാൽ  ഒഴിച്ചു കൊടുത്ത്  നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും ഇടത്തരം തീയിൽ വച്ച് ചൂടാക്കുക. തിള വന്നു തുടങ്ങുന്ന സമയം, മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഏകദേശം 1 മുതൽ 1 1/2 ടേബിൾസ്പൂൺ വരെ അളവിൽ വെളിച്ചെണ്ണയില്‍ ചെറിയുളളി നീളത്തിൽ അരിഞ്ഞത് ചേര്‍ത്ത് നന്നായി മൂപ്പിച്ചശേഷം തിളച്ചുവന്ന ഉലുവ കഞ്ഞിയിലേക്ക് ചേർത്ത് താളിക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചശേഷം മറ്റൊരു ബൗളിലേക്ക് മാറ്റി ചൂടോടെ വിളമ്പാം.

English Summary : Easy Healthy Tasty Sweet Uluva Kanji, Lekshmi Nair Vlog.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com