ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ട് നാടൻ വിഭവങ്ങളുമായി അഹാന കൃഷ്ണകുമാർ. ഈ ചീരക്കറി സൂപ്പായും ചോറിനൊപ്പവും കഴിക്കാം, കൂടാതെ വറുത്തെടുത്ത ചേന ഫ്രൈയും ഉണ്ട്.

ചേരുവകൾ

ചുവപ്പ് ചീര – തണ്ടൊടിച്ച് നാര് മാറ്റി വൃത്തിയാക്കി അരിഞ്ഞെടുക്കാം.

വൃത്തിയാക്കിയ ചീര കുറച്ച് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ അഞ്ച് മിനിറ്റ് വേവിക്കാം. ഇതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കാം.

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും ചേർത്ത് കറിയിലേക്ക് ഒഴിച്ചാൽ ചീര സൂപ്പ് റെഡി.

ചേന ഫ്രൈ

  • ചേന വൃത്തിയാക്കി കനം കുറച്ച് അരിഞ്ഞെടുക്കണം.
  • ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി എന്നിവ കുറച്ച് വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി കുറച്ചു സമയം വച്ച ശേഷം എണ്ണയിൽ വറുത്തെടുക്കാം.

English Summary : Appachy Cooks for Ahaana Krishna, Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com