ദീപ്തിയ്ക്കൊപ്പം മാമ്പഴ പായസ രുചിയുമായി മഞ്ജുപിള്ള

manjupillai-payasam
SHARE

മഴവിൽ മനോരമയിൽ അത്തം പത്ത് രുചിയിൽ മാമ്പഴ പായസവുമായി  സിനിമാ താരം മഞ്ജുപിള്ള. ഗായിക ദീപ്തിയാണ് പരിപാടിയുടെ അവതാരക. ലോക്ഡൗൺ സമയത്ത് ഫാമിങ് മേഖലയിൽ  കൈവച്ചതിന്റെ വിശേഷങ്ങളും നടി കൽപനയുടെ ഓർമ്മകളും താരം  പാചകത്തിനൊപ്പം പങ്കുവച്ചു. വളരെ രുചികരമായി തയാറാക്കാവുന്ന മാമ്പഴപായസത്തിന്റെ രുചിക്കൂട്ട് ഇതാ...

ചേരുവകൾ

 • മാമ്പഴം – 5 എണ്ണം (മിക്സിയിൽ അരച്ചെടുത്തത്)
 • തേങ്ങാപ്പാൽ – ഒന്നാം പാൽ, രണ്ടാം പാൽ
 • ശർക്കര പാനി
 • ചൗവരി 
 • നെയ്യ് 
 • കശുവണ്ടിപരിപ്പ്, ബദാം
 • ഏലയ്ക്കാപ്പൊടി 
 • പഞ്ചസാര (ആവശ്യമെങ്കിൽ), കണ്ടൻസ്ഡ് മിൽക്ക് (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

 • ചൂടായ ഉരുളിയിൽ നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പും ബദാമും വറത്തു കോരുക. 
 • ഇതേ നെയ്യിലേക്ക് മാമ്പഴം അരച്ചത് ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർത്ത് യോജിപ്പിക്കാം. 3 സ്പൂൺ ചൗവരിയും ചേർക്കാം. 
 • ശേഷം രണ്ടാം പാൽ ചേർത്ത് തിളപ്പിക്കാം. ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് ചൂടാകുമ്പോൾ തീ ഓഫ് ചെയ്യാം. മധുരം ഇനിയും ആവശ്യമെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. കശുവണ്ടിപരിപ്പും ബദാമും  ഒരു സ്പൂൺ  നെയ്യും ചേർത്ത് വിളമ്പാം.

English Summary : Manju Pillai's special "Mambazha payasam Video.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA