ADVERTISEMENT

തടി ഒരു ഐഡന്റിറ്റിയായിരുന്നു ബിഗ് ഷെഫ് നൗഷാദിന്. അദ്ദേഹത്തിന്റ കുക്കറി ഷോകളിൽ, ബൗളുകളിൽ അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറിയിലേക്കും അടുപ്പിൽ തിളയ്ക്കുന്ന കറിയിലേക്കും നോക്കുന്നതിനു മുൻപ് ഏതു പ്രേക്ഷകനും കൗതുകത്തോടെ അതുണ്ടാക്കുന്ന വ്യക്തിയെയൊന്നു നോക്കും. ടെലിവിഷൻ ഷോ കളിലൂടെ ഏവരുടെയും പ്രിയപ്പെട്ട ഷെഫായിരുന്നു നൗഷാദ്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ പങ്കുവയ്ക്കുന്നത് റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള

‘‘കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി ഷെഫാണ്, ബിഗ് ഷെഫ് എന്ന് അറിയപ്പെട്ടിരുന്ന നൗഷാദ്. പാചകത്തെ അദ്ദേഹത്തിന്റെ ടെലിവിഷൻ ഷോകളിലൂടെ ഏറെ ജനപ്രിയമാക്കി. സിനിമയിലും പാചകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അദ്ദേഹം ഇടപെടുകയും ചെയ്തിരുന്നു. കേരളത്തിലെ ഒരു സെലിബ്രിറ്റി ഷെഫ് എന്ന നിലയിൽ പലർക്കും പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ രൂപവും പാചക രീതികളും ആൾക്കാർക്ക് ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കാറ്ററിങ് രീതികളും സ്പെഷൽ ബിരിയാണി രുചികളും മലയാളികൾ ഹൃദയത്തിലേറ്റി. ഞങ്ങൾ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ വർഷം ഇദ്ദേഹം സുഖമില്ലാതിരിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ ഇറങ്ങിയതായിരുന്നു. അന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നതുകൊണ്ട്, പിന്നെക്കാണാം എന്നു മെസേജ് ഇട്ടിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ആ കൂടിക്കാഴ്ച നീണ്ടു പോയി. തൊഴിലും ജീവിതവും പാഷനും ഭക്ഷണമായിരുന്ന ബിഗ് ഷെഫിന് വിട....’’

tribute-big-chef

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

English Summary : Malayalam film producer and renowned chef Naushad passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com