ADVERTISEMENT

എവർഗ്രീൻ രുചിക്കൂട്ടുകെട്ടാണ് കപ്പപ്പുഴുക്കും മത്തിക്കറിയും. വളരെ രുചികരമായി ഈ നാടൻ വിഭവങ്ങൾ ഒരുക്കുന്നതെങ്ങനെയെന്നു കാണിച്ചു തരികയാണ് അനില ശ്രീകുമാർ.

ചേരുവകൾ 

  • കപ്പ 
  • മഞ്ഞൾപ്പൊടി - 1 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • തേങ്ങ ചിരകിയത് - 1/2 മുറി തേങ്ങയുടേത് 
  • പച്ചമുളക് - 5 എണ്ണം 
  • ചെറിയ ഉള്ളി - 5 എണ്ണം 
  • വെളുത്തുള്ളി - 4 അല്ലി 
  • ജീരകം - 1/4 ടീസ്‌പൂൺ 
  • കടുക് 
  • കറിവേപ്പില 
  • വെളിച്ചെണ്ണ 
  • വറ്റൽ മുളക് 

തയാറാക്കുന്ന വിധം 

ആദ്യം കപ്പ ചെറിയ കഷ്ണങ്ങളായി കൊത്തിയെടുത്ത് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ച കപ്പയുടെ വെള്ളം ഊറ്റി കളഞ്ഞതിനു ശേഷം അതിലേക്ക് കുറച്ചു വെള്ളവും അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വീണ്ടും വേവിക്കുക.  

അരപ്പ് തയാറാക്കുന്നതിനായി ആവശ്യമുള്ള തേങ്ങ ചിരകിയതും ചെറിയ ഉള്ളി നാലോ അഞ്ചോ അല്ലിയും  നാലോ അഞ്ചോ പച്ചമുളകും നാല് അല്ലി വെളുത്തുള്ളിയും കാൽ സ്‌പൂൺ ജീരകവും അല്പം മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് അമ്മിക്കല്ലിൽ ഒന്നു ചതച്ചെടുക്കാം

വെന്ത കപ്പയുടെ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം അരപ്പ് അതിലേക്കിട്ട് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. ഇഷ്ടമുള്ളവർക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചും എടുക്കാം. കപ്പ പുഴുക്ക് റെഡി. 

മത്തി കറി 

ചേരുവകൾ 

  • മത്തി 
  • കറിവേപ്പില 
  • ഇഞ്ചി - 1 കഷ്ണം 
  • വെളുത്തുള്ളി - 6 അല്ലി 
  • ചെറിയ ഉള്ളി - 10 എണ്ണം 
  • തക്കാളി - 1 എണ്ണം 
  • പച്ചമുളക് - 5 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ 
  • മുളകുപൊടി - 2 ടീസ്‌പൂൺ 
  • വെളിച്ചെണ്ണ 
  • കടുക് 
  • വെള്ളം - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ആദ്യം ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ഒരു മിക്‌സിയുടെ ജാറിൽ ചെറുതായി ഒന്നു അരച്ചെടുക്കുക (നല്ല മഷിപോലെ അരയണ്ട). വാളൻ പുളി ഒരു കഷ്ണം വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം സ്റ്റൗ കത്തിച്ച് ഒരു മൺചട്ടി വച്ച് ചൂടായ ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കുറച്ചു കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടിയതിനു ശേഷം കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് മിക്‌സിയിൽ അരച്ചു വച്ചിരിക്കുന്ന അരപ്പ് ഇട്ടു കൊടുക്കുക. ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും (2 ടീസ്‌പൂൺ) ആവശ്യത്തിന് ഉപ്പും വെള്ളവും പുളിയും കൂടി ചേർത്ത് ഇതൊന്നു തിളപ്പിക്കുക.  ഇത് നന്നായി തിളച്ചു വരുമ്പോൾ മത്തി ഓരോന്നായി ഇതിലേക്കു ഇട്ടു കൊടുക്കാം. ഇത് ചെറിയ തീയിൽ വേവിച്ചെടുക്കുക. മത്തി കറി റെഡി.

English Summary : Kerala Style Kappa Puzhukku And Mathi Curry Recipe Video by Anila Sreekumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com