ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരം.

ചേരുവകൾ

  • പഞ്ചസാര         - 1 കപ്പ്
  • വെള്ളം            - 1/2 കപ്പ്
  • അരിപ്പൊടി       - 1 1/2 കപ്പ്
  • തേങ്ങാപ്പാൽ     -  1 3/4  കപ്പ് (രണ്ടാം പാൽ )
  • ഏലക്കാപ്പൊടി   -  1/2 - 3/4 ടീസ്പൂൺ
  • ഉപ്പ്                - ഒരു നുള്ള്
  • കശുവണ്ടി       - 25 ഗ്രാം
  • നെയ്യ്            - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് 1/2 കപ്പ് വെള്ളം  ചേർത്ത്  നന്നായി ഉരുക്കിയെടുക്കുക. 
  • പഞ്ചസാരപ്പാനി തിളച്ചുവരുമ്പോൾ അതിലേക്ക് എടുത്തുവച്ചിട്ടുളള 1 1/2 കപ്പ് അരിപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. ഇവ യോജിച്ചുവന്നു കഴിഞ്ഞാൽ അതിലേക്ക് ആവശ്യമായിട്ടുള്ള 1 3/4  കപ്പ് തേങ്ങാപ്പാൽ (രണ്ടാം പാൽ ) ഒഴിച്ച്, അടുപ്പ് ഓഫാക്കിയ ശേഷം ഇളക്കി യോജിപ്പിച്ചു കൊടുക്കുക. 
  • ശേഷം ഇതിലേക്ക് 1/2 - 3/4 ടീസ്പൂൺ ഏലക്കാപ്പൊടി, ഒരു നുള്ള് ഉപ്പ്, 25 ഗ്രാം കശുവണ്ടി എന്നിവ ചേര്‍ത്ത്  അടുപ്പ് വീണ്ടും കത്തിച്ചശേഷം ഇടത്തരം തീയിൽ നന്നായി ഇളക്കികൊടുക്കുക. ഇവ നന്നായി ഇളക്കി കൊഴുക്കട്ട തയാറാക്കുന്നതിനുള്ള കുഴഞ്ഞ പരുവത്തിലാക്കി എടുക്കുക. അടുപ്പ് ഓഫാക്കി അൽപം സമയം തണുക്കാനായി മാറ്റിവയ്ക്കാം.
  • തണുത്ത മാവിലേക്ക് 1 ടീസ്പൂൺ നെയ്യ്  ചേര്‍ത്ത് നന്നായി കുഴച്ചുകൊടുക്കുക. അടുത്തായി മാവിൽ നിന്നും അൽപം എടുത്ത് കൈകൊണ്ടുതന്നെ ഇടത്തരം വലുപ്പത്തിലുള്ള ഉരുളകളാക്കി ഉരുട്ടി എടുക്കുക. ഇതേ രീതിയിൽ എല്ലാ ഉരുളകളും തയാറാക്കിയ ശേഷം ഒരു സ്റ്റീമർ (ആവി പാത്രം) അടുപ്പിൽ വച്ച് വേവിക്കുന്നതിന്  ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ചശേഷം വെള്ളം തിളച്ചുതുടങ്ങുമ്പോൾ തയാറാക്കിയ  ഉരുളകളെല്ലാം സ്റ്റീമറിനുള്ളിലെ തട്ടിൽ വച്ച് അടച്ച് 15 മിനിറ്റു നേരം ആവിയില്‍ വേവിച്ചെടുക്കാം. 15 മിനിറ്റിനുശേഷം അടുപ്പ് നിർത്തി തയാറായി വന്ന കൊഴുക്കട്ട ആവി പാത്രത്തിൽ നിന്നും ആവി പോകുന്നതിനായി പുറത്തേക്ക് മാറ്റിവയ്ക്കാം. 
  • ചൂടുമാറിയശേഷം പ്ലേറ്റിലേക്ക് മാറ്റി കഴിക്കാം .

English Summary : Easy Sweet Kozhukkatta Video by Lekshmi Nair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com