ADVERTISEMENT

മൂന്ന് ചേരുവകൾ മാത്രം, കുട്ടികൾക്കു വരെ 5 മിനിറ്റു കൊണ്ടു തയാറാക്കാം. ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ചാൽ ഓറിയോ ചോക്കോ ബാർ റെഡി.

ചേരുവകൾ 

  • ഓറിയോ ബിസ്‌കറ്റ്  - 5- 6 പായ്ക്കറ്റ് 
  • പാൽ - 1/2 ലിറ്റർ 
  • മിൽക്ക് മെയ്‌ഡ്‌ - 4 ടേബിൾ സ്‌പൂൺ (പകരം പഞ്ചസാര ഉപയോഗിക്കാം) 

തയാറാക്കുന്ന വിധം 

ആദ്യം ബിസ്‌ക്കറ്റ് ചെറുതായി ഒന്ന് പൊടിച്ചെടുക്കുക. അതിനു ശേഷം ഒരു ബൗളിൽ അര ലിറ്റർ പാൽ എടുക്കുക. ഇതിലേക്ക് 4 ടേബിൾ സ്‌പൂൺ മിൽക്ക് മെയ്‌ഡ്‌ (കണ്ടെൻസ്‌ഡ് മിൽക്ക് ) ചേർത്ത് നന്നായി ഇളക്കുക. മിൽക്ക് മെയ്‌ഡ്‌ ഇല്ലെങ്കിൽ രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാര ചേർത്താൽ മതി. ഇനി ബിസ്‌ക്കറ്റിന്റെ ഓരോ പായ്ക്കറ്റിന്റെയും ഒരു വശം പൊട്ടിച്ച് അതിലേക്ക് ഈ പാൽ ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഒരു സ്റ്റിക്ക് ഈ പായ്‌ക്കറ്റിലേക്ക് ഇറക്കി വയ്ക്കുക. എല്ലാ പായ്‌ക്കറ്റിലും ഇങ്ങനെ ചെയ്‌ത്‌ ഒരു കുഴിവുള്ള പാത്രത്തിൽ  ഇറക്കി വച്ച്  നേരെ ഫ്രീസറിൽ വയ്ക്കുക. ഒരു ദിവസം മുഴുവൻ ഫ്രിജിൽ വയ്ക്കുക. അതിനുശേഷം പായ്ക്കറ്റ് പൊട്ടിച്ചു കളയുക. ചോക്കോ ബാർ റെഡി.

English Summary : Delicious, Easy Oreo Choco bar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com