‘തോന്നൽ’ കേക്ക്; സ്ട്രോബറീസും ചോക്ലേറ്റും ചേർന്ന രുചിവിസ്മയവുമായി അഹാന

HIGHLIGHTS
  • എനിക്കെന്തോ റിയൽ ലൈഫിൽ കേക്കുണ്ടാക്കാൻ ഒരു 'തോന്നൽ' തോന്നിയിട്ടില്ല.
Ahana
SHARE

‘തോന്നൽ’ എന്ന സംഗീത ആൽബം ചുരുങ്ങിയ സമയത്തിനുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തോന്നൽ’. വിഡിയോ കാണുന്നവർ ഭക്ഷണപ്രേമികളാണെങ്കിൽ ഇതിലെ കേക്കിനേക്കുറിച്ച് അന്വേഷിക്കാതിരിക്കില്ല. കേക്ക് മാത്രമല്ല സ്ട്രോബറി മൂസ്, ലാമ്പ് റാക്ക്, സ്പെഗറ്റി, ഗ്രിൽഡ് ഫിഷ്, പീത്​സ എന്നീ വിഭവങ്ങളും ഈ വിഡിയോയിൽ ഭക്ഷണപ്രേമികളെ കാത്തിരിപ്പുണ്ട്. പ്രധാന താരം കേക്കാണെന്നു മാത്രം. ബണ്ട് കേക്ക് വിഭാഗത്തിൽ വരുന്ന ഈ കേക്കിന്റെ രൂപഭംഗിയും ശ്രദ്ധേയമാണ്. ആൽബത്തിലെ കേക്കിന്റെ വിശേഷങ്ങൾ അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

മിയാസ് കപ്പ്കേക്കറിയാണ് വ്യത്യസ്തമായ ഈ കേക്ക് തയാറാക്കിയത്. ഒരു ഷെഫിന്റെ കുട്ടിക്കാലവും രുചിയോർമകളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിലെ ശ്രദ്ധാകേന്ദ്രമാണ് ഈ കേക്ക്. ‘തോന്നൽ’ കേക്കിന്റെ ചേരുവകളും രൂപഭംഗിയും നോക്കി ചോക്ലേറ്റ് സ്വിൾ കേക്കാണിതെന്ന് അഹാന. സ്ട്രോബറീസും ചോക്ലേറ്റും പാലും ചേർന്ന രുചിക്കൂട്ടിന്റെ വിസ്മയം മധുരപ്രിയരുടെ മനം കവരും.

അഹാന പാചകം ചെയ്യാറുണ്ടോ?

ഭക്ഷണം കഴിക്കാൻ വലിയ താൽപര്യമാണ്. കുക്കിങ് താല്പര്യക്കുറവൊന്നുമില്ല, പക്ഷേ എനിക്ക് കുക്കിങ് വലുതായി അറിയില്ല. ഭക്ഷണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. ആസ്വദിച്ചാണ് കഴിക്കുന്നത്. അതാണ് എനിക്ക് ഭക്ഷണവുമായുള്ള ബന്ധം.

റിയൽ ലൈഫിൽ കേക്കുണ്ടാക്കാൻ ഒരു ‘തോന്നൽ’ തോന്നിയിട്ടില്ല...

ഇല്ല. അമ്മ കേക്ക് ഉണ്ടാക്കാറില്ല. ഞാൻ കേക്കുണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. കാരണം നമ്മുടെ വീട്ടിൽ അവ്ൻ അടുത്തകാലത്താണ് വാങ്ങിയത്. അനിയത്തി ഇഷാനി ഇടയ്ക്കിടയ്ക്ക് പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ചിലപ്പോൾ കേക്ക് കരിഞ്ഞു കുളമാകാറുമുണ്ട്. അപ്പോൾ എനിക്കെന്തോ റിയൽ ലൈഫിൽ കേക്കുണ്ടാക്കാൻ ഒരു ‘തോന്നൽ’ തോന്നിയിട്ടില്ല.

English Summary :  Thonnal Cake, Chocolate Swirl Cake!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS