ADVERTISEMENT

രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള രണ്ട് വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ലേഖ എം.ജി. ശ്രീകുമാർ. പച്ചക്കറികൾ ചേർന്ന മസാല ചപ്പാത്തിയും നെല്ലിക്ക തൈര് സംഭാരവും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചപ്പാത്തി മസാല

ചേരുവകൾ

 

  • ഗോതമ്പു മാവ് – 1 കപ്പ്
  • ഉപ്പ്
  • വെള്ളം
  • വറ്റൽ മുളക് – 2 എണ്ണം
  • കാരറ്റ്
  • കാബേജ്
  • പാലക്ക്
  • വേവിച്ച ഉരുളക്കിഴങ്ങ്
  • ചെറിയ ഉള്ളി
  • ഇഞ്ചി
  • വെളുത്തുള്ളി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • മസാല പൊടി – 1 നുള്ള്
  • ജീരകം 
  • വെളുത്ത എള്ള്
  • ഡ്രൈ മാംഗോ പൗഡർ 
  • കറിവേപ്പില
  • അവൽ
  • നെയ്യ് 

 

തയാറാക്കുന്ന വിധം

സ്റ്റൗ കത്തിച്ച് ഒരു പാൻ വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു ചൂടാക്കി കടുകിട്ട് പൊട്ടിക്കഴിയുമ്പോൾ രണ്ട് വറ്റൽ മുളക്, കുറച്ച് കറിവേപ്പില ,കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് അല്പം വീതം കാരറ്റ്, കാബേജ്, പാലക്ക്, ഉരുളക്കിഴങ്ങ് (വേവിച്ച ഉരുളക്കിഴങ്ങ്) എന്നിവ ചെറുതായി അരിഞ്ഞതും കുറച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും ചേർത്ത് നന്നായി ഇളക്കുക. ഇതിന്റെ കൂടെ കുറച്ച് മുളകു പൊടി, മല്ലിപ്പൊടി, ഒരു നുള്ള് മസാല, ജീരകം, വെളുത്ത എള്ള്, ഡ്രൈ മാംഗോ പൗഡർ എന്നിവയും കൂടി ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. ഇതൊന്ന് തണുക്കാനായി വയ്ക്കുക. മറ്റൊരു പാത്രത്തിൽ രണ്ടു സ്പൂൺ വെളുത്ത അവൽ എടുത്ത് അല്പം വെള്ളം കൂടി ചേർത്ത് രണ്ടു മിനിറ്റു നേരം കുതിർക്കാൻ വയ്ക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ഒരു തവി ഗോതമ്പു പൊടി എടുത്ത് പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് കുഴയ്ക്കുക. ഈ സമയത്ത് കുതിര്‍ന്ന അവലും കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. ശേഷം തണുത്ത മസാല (കറിവേപ്പിലയും മുളകും മാറ്റിയ ശേഷം മിക്സ് ചെയ്യുക) കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ചപ്പാത്തി ഉണ്ടാക്കാനുള്ള പരുവമാകുന്നതു വരെ ആവശ്യമെങ്കിൽ കുറച്ച് ചെറു ചൂടു വെള്ളവും കൂടി ചേർത്ത് കുഴയ്ക്കുക. ഇത് മൂന്ന് ഉരുളകളാക്കി 10–15 മിനിറ്റു നേരം വയ്ക്കുക. അതിനുശേഷം അധികം അമർത്താതെ ഓരോ ഉരുളയും പരത്തി ആവശ്യമെങ്കിൽ കുറച്ചു നെയ്യ് കൂടി ചേർത്ത് ചപ്പാത്തി ചുട്ടെടുക്കാം. 

 

ഹെൽത്തി ഡ്രിങ്ക്

 

ചേരുവകൾ

  • തൈര് – 2 സ്പൂൺ
  • നെല്ലിക്ക – 1 എണ്ണം
  • കറിവേപ്പില – 1 തണ്ട് 
  • കാന്താരി – 1 എണ്ണം
  • ജീരകം – 1 നുള്ള്
  • ഉപ്പ് – പാകത്തിന്
  • മല്ലിയില – ആവശ്യമെങ്കില്‍

 

തയാറാക്കുന്ന വിധം

 

രണ്ടു സ്പൂൺ തൈരും ഒരു നെല്ലിക്കയും തണ്ടോടുകൂടിയ കറിവേപ്പിലയും കാന്താരിയും ഒരുനുള്ള് ജീരകവും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.

 

English Summary : Chappathi and Healthy Drink Recipe Lekha MG Sreekumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com