ADVERTISEMENT

പുതുവർഷം ആഘോഷമാക്കാൻ അതീവ രുചികരമായ രണ്ട് വിഭവങ്ങൾ ഇതാ...

 

കൊഞ്ചുതീയൽ തയാറാക്കുന്ന വിധം

  • തേങ്ങാ– 1/2 മുറി
  • മുളകുപൊടി – 15 ഗ്രാം
  • മല്ലിപ്പൊടി – 20 ഗ്രാം
  • ഉലുവാപൊടി – 3 ഗ്രാം
  • ചുവന്നുള്ളി– 3 എണ്ണം

 

ഒരു പാനിൽ ചെറിയ ചൂടിൽ തേങ്ങയും ചുവന്നുള്ളിയും ചേർത്ത് വറക്കുക. േതങ്ങാ നന്നായി മൂത്തതിനു ശേഷം മസാലപ്പൊടിയിട്ട് മൂന്നു മിനിറ്റ് തീ കുറച്ച് ഇളക്കി തണുത്തതിനുശേഷം വെള്ളം തൊടാതെ അരച്ചെടുക്കുക.

 

  • വൃത്തിയാക്കിയ ചെമ്മീൻ– 1/2 കിലോ
  • വെളിച്ചെണ്ണ – 50 മില്ലി
  • സവാള–ചതുരത്തിൽ മുറിച്ചത് – 1 എണ്ണം
  • ചുവന്നുള്ളി – 10 എണ്ണം
  • മുരിങ്ങയ്ക്ക– 1 എണ്ണം
  • വെണ്ടയ്ക്ക – 4 എണ്ണം
  • ഉരുളക്കിഴങ്ങ് – 2 എണ്ണം
  • പച്ചമുളക്– 3 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി – 2 എണ്ണം
  • വാളൻ പുളി ചൂടുവെള്ളത്തിൽ കുതിർത്തത് – 1 നെല്ലിക്കാ വലുപ്പം

 

പാകം ചെയ്യുന്ന വിധം

ഒരു കറിച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് തക്കാളി ഒഴികെ എല്ലാ പച്ചക്കറികളും പത്തു മിനിറ്റ് നന്നായി വഴറ്റുക. അതിേലക്കു വറുത്ത അരപ്പു ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പച്ചക്കറി മുക്കാൽ വേവുമ്പോൾ ചെമ്മീനും പുളിവെള്ളവും ഉപ്പും ചേർത്ത് അടച്ചുവച്ചു ചെറുതീയിൽ വേവിക്കുക. അവസാനം തക്കാളിയും കറിവേപ്പിലയും ചേർത്ത് കറി തണുത്തതിനുശേഷം ഉപയോഗിക്കുക. 

 

കൊല്ലം ഫ്രൈഡ് ചിക്കൻ 

  • ഇടത്തരം കഷണങ്ങളാക്കിയ ചിക്കൻ – 2 കിലോ
  • മഞ്ഞള്‍പൊടി – 5 ഗ്രാം
  • കശ്മീരി മുളകുപൊടി– 15 ഗ്രാം
  • മല്ലിപ്പൊടി – 10 ഗ്രാം
  • ഉപ്പ് – പാകത്തിന്
  • വെളുത്തുള്ളി കൈകൊണ്ട് തൊലിയോടെ ചതച്ചത്– 3 അല്ലി
  • ചിക്കൻ – 10 – 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക, ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് മൂടി ചിക്കന് 60–70% വരെ വേവിക്കുക. അതേ ചാറിൽ ചിക്കൻ തണുപ്പിച്ച് മാറ്റി വയ്ക്കുക. 

 

വറുക്കുന്നതിനുള്ള കൂട്ട്

 

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്– 30 ഗ്രാം (നിങ്ങളുടെ മസാലയുടെ അളവ് അനുസരിച്ച് പച്ചമുളക് ചേർക്കുക)

 

  • മുട്ട– 1 എണ്ണം
  • അരിപ്പൊടി – 50 ഗ്രാം
  • മൈദ – 50 ഗ്രാം
  • തേങ്ങാപാൽ പൊടി– 20 ഗ്രാം (ആവശ്യമെങ്കില്‍ മാത്രം)
  • കശ്മീരി മുളകു പൊടി – 30 ഗ്രാം
  • മല്ലിപ്പൊടി – 15 ഗ്രാം
  • മഞ്ഞൾപൊടി– 5 ഗ്രാം
  • കുരുമുളകു പൊടി– 10 ഗ്രാം
  • ഗരംമസാലപ്പൊടി – 10 ഗ്രാം
  • കറിവേപ്പില അരിഞ്ഞത് – കുറച്ച് 
  • ഉപ്പ്– പാകത്തിന്
  • നാരങ്ങാനീര് – 1 നാരങ്ങ 

 

ഒരു പാത്രത്തിൽ എല്ലാ ചേരുവകളും വെള്ളത്തിൽ നന്നായി കലർത്തി വളരെ മിനുസമാർന്ന (അയഞ്ഞ) മസാല/ മാവ് ഉണ്ടാക്കുക. വേവിച്ച ചിക്കൻ ചേർത്ത് 10 മിനിറ്റ് വയ്ക്കുക. 

 

വെളിച്ചെണ്ണ / സൂര്യകാന്തി എണ്ണ – വറുക്കാൻ ആവശ്യത്തിന് 

കറിവേപ്പില– കുറച്ച്

പച്ചമുളക് കീറിയത് – 3 എണ്ണം

 

വെളുത്തുള്ളി അല്ലി നന്നായി ചതച്ചത് – 6

 

ഒരു വലിയ കടായിയോ ഫ്രൈയിങ് പാനോ ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക. ചിക്കൻ വറുക്കാനായി ഉയർന്ന തീയിൽ വയ്ക്കുക. പാനിന്റെ വലുപ്പത്തിനനുസരിച്ച് അരപ്പ് പുരട്ടിവച്ച ചിക്കൻ കഷണങ്ങൾ അതിലേക്ക് ഇട്ടുകൊടുക്കുക. നന്നായി മൊരിയുന്നതു വരെ ചിക്കൻ എണ്ണയിൽ കിടക്കണം. പാനിൽ നിന്ന് ചിക്കൻ എടുത്തു മാറ്റുന്നതിനു മുൻപായി കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. എണ്ണ അരിച്ചെടുത്ത് ബാക്കിയുള്ള ലൂസ് മാവ് എണ്ണയിൽ ഒഴിച്ച് തരിതരിയായി വറുത്തെടുത്ത് ചിക്കൻ അലങ്കരിക്കുക. 

 

ചിക്കൻ ഫ്രൈ ചെയ്യുന്ന സമയത്തെ തീയുടെ ചൂട് വളരെ പ്രധാനമാണ്. വറുക്കുമ്പോൾ ചൂട് താഴരുത്. പല തവണകളായി വറുത്തെടുക്കുക. ആദ്യത്തെ 2–3 മിനിറ്റ് ഇളക്കരുത്. 

 

ശ്രദ്ധിക്കാൻ

ബാറ്റർ അയഞ്ഞതായിരിക്കണം. ചിക്കൻ പക്കോഡ പോലെ പൊതിയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com