ADVERTISEMENT

ഗോതമ്പു റവ ഉപ്പു മാവ് പ്രഭാത ഭക്ഷണത്തിന് വളരെ എളുപ്പത്തിൽ രുചികരമായി പ്രഷർ കുക്കറിൽ തയാറാക്കാനുള്ള രുചിക്കൂട്ടുമായി വീണാസ് കറി വേൾഡ്.

 

ചേരുവകൾ

  • ഗോതമ്പു റവ(സൂചി ഗോതമ്പു റവ) – 1 കപ്പ്
  • ചൂടുവെള്ളം – 2 1/4 കപ്പ്
  • പച്ചമുളക്– 1–2 എണ്ണം
  • സവാള– 1/2
  • കാരറ്റ് – 1/2
  • ബീൻസ്– 4 എണ്ണം
  • ഇ​ഞ്ചി– 1/2 ടീസ്പൂൺ
  • എണ്ണ/ നെയ്യ്
  • കറിവേപ്പില
  • ഉപ്പ്
  • കടുക്– 1 നുള്ള്
  • ഉഴുന്ന് പരിപ്പ്– 1/4 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ്– ആവശ്യമെങ്കിൽ
  • പഞ്ചസാര – 1 നുള്ള്

 

തയാറാക്കുന്ന വിധം

 

ഒരു പ്രഷർ കുക്കറിലേക്ക് എണ്ണ / നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ കാൽ ടീസ്പൂൺ ഉഴുന്ന് പരിപ്പ് (ആവശ്യമെങ്കിൽ) ഇടുക. അണ്ടിപ്പരിപ്പും കിസ്മിസും ഉണ്ടെങ്കിൽ അതും ഇട്ടു കൊടുക്കാം. ഇനി തീ കുറച്ചു വച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. സവാള ചെറുതായൊന്നു വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ കാരറ്റ്, ബീൻസ്, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ഇട്ടു കൊടുക്കുക. ഇനി തീ മീഡിയം ഫ്ലേമിൽ വയ്ക്കുക. പച്ചക്കറികൾ ഒന്നു വാടി വരുമ്പോൾ റവ (1കപ്പ്) ചേര്‍ക്കാം. ഒരു മിനിറ്റ് റോസ്റ്റ് ചെയ്ത ശേഷം രണ്ടേ കാൽ ഗ്ലാസ് ചൂടു വെള്ളം (1 ഗ്ലാസ് റവയ്ക്ക് 2 1/4 ഗ്ലാസ് വെള്ളം) ഒഴിച്ചു കൊടുത്തു ഒരു നുള്ള് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഇനി നല്ല തീയിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. ഒരു വിസിൽ വന്ന് മുഴുവൻ പ്രഷറും പോയ ശേഷം കുക്കർ തുറക്കുക. ഗോതമ്പ് റവ ഉപ്പു മാവ് റെഡി. വെള്ള ചമ്മന്തിയോടൊപ്പമോ സാമ്പാറിനൊപ്പമോ ഈ ഉപ്പുമാവ് കഴിക്കാം.

 

English Summary : Wheat Rava Uppuma in Cooker.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com