ADVERTISEMENT

ചപ്പാത്തിയും പൊറോട്ടയുമൊക്കെ നല്ല കുറുകിയ ഗ്രേവിയ്ക്കൊപ്പം കഴിച്ചാലുണ്ടല്ലോ സാറെ. പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അത്ര കേമമായ രുചിയിൽ മുട്ടറോസ്റ്റ് (Egg Roast) തയാറാക്കിയാലോ. വളരെയെളുപ്പത്തിൽ എങ്ങനെ മുട്ടറോസ്റ്റ് തയാറാക്കാമെന്നു നോക്കാം.

 

ആവശ്യമായ ചേരുവകൾ

 

1. സവാള ചെറുതായി അരിഞ്ഞത് – 1 കിലോ

2. തക്കാളി ചെറുതായി അരിഞ്ഞത് – 200 ഗ്രാം

3. ഇഞ്ചി അരിഞ്ഞത് – 3 ഗ്രാം

4. വെളുത്തുള്ളി ചതച്ചത് – 4 എണ്ണം

5. പച്ചമുളക് കീറിയത് – 4 എണ്ണം

6. കറിവേപ്പില – കുറച്ച്

7. വെളിച്ചെണ്ണ – 100 മില്ലി

8. കശ്മീരി മുളകുപൊടി – 30 ഗ്രാം

9. മഞ്ഞൾപൊടി – 5 ഗ്രാം

10. കുരുമുളകുപൊടി – 5 ഗ്രാം

11. ഗരംമസാലപൊടി – 5 ഗ്രാം

12. പെരുജീരകപ്പൊടി (ആവശ്യമെങ്കിൽ) – 1 നുള്ള്

13. ഉപ്പ് – പാകത്തിന്

14. വേവിച്ച മുട്ടകൾ - 3 (ഏഴു മിനിറ്റ് വേവിച്ച് തോടു പൊളിച്ച് മാറ്റിവയ്ക്കുക)

 

തയാറാക്കുന്ന വിധം

 

കട്ടിയുള്ള ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്കു സവാള ചേർത്ത് ചെറിയ തീയിൽ അത് മൃദുവാകുന്നതു വരെ വഴറ്റുക. ഈ ചേരുവകളിലേക്ക് അരിഞ്ഞുവച്ച തക്കാളി കൂടി േചർത്ത് നന്നായി വേവിക്കുക. ചെറുതീയിൽ, പാനിന്റെ നടുവിൽ കുറച്ചു സ്ഥലമുണ്ടാക്കി ഗരംമസാല ഒഴികെയുള്ള മറ്റ് മസാലപ്പൊടികളും കുറച്ച് എണ്ണയും േചർത്തു നന്നായി ഇളക്കുക. ഇവ നന്നായി യോജിപ്പിക്കുക. ഇവ ചേർന്ന് കുറുകിയ ചാറ് പരുവത്തിൽ ആകുന്നതുവരെ വേവിക്കുക. ചാറ് വറ്റിപ്പോകുകയാണെങ്കിൽ കുറച്ചു വെള്ളം ചേർക്കാവുന്നതാണ്. വേവിച്ച മുട്ടകളും ഗരംമസാലയും ചേർക്കുക. പൊറോട്ടക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന സ്വാദിഷ്ഠമായ മുട്ട റോസ്റ്റാണിത്.

 

Content Summary : Easy Egg Roast Recipe by Chef Suresh Pillai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com