ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്ക് ഉത്തരവുമായി ഷെഫ് ഷൈൻ മഴവിൽ മനോരമയിലെ ‘പണം തരും പടം’ ഗെയിം ഷോയില്‍.
കൈയൊപ്പു പതിപ്പിച്ച രുചിക്കൂട്ട്
ഫിഷ് റാപ്പ് എന്നു കേട്ടിട്ടുണ്ടോ? വീറ്റ് പറോട്ടയിൽ ഓംലറ്റും അതിനു മുകളിൽ സ്പെഷൽ ഫിഷ്മസാലയിൽ പൊതിഞ്ഞു പകുതി ഫ്രൈ റോസ്റ്റ് ചെയത ശേഷം വാഴയിലയിൽ പൊതിഞ്ഞു ബേക്ക് ചെയ്തെടുക്കുന്ന മീൻ രുചി, ഷെഫ് ഷൈനിന്റെ കൈയൊപ്പു പതിപ്പിച്ച രുചിക്കൂട്ട്.
ഇദ്ദേഹത്തിന്റെ പാചകത്തിന്റെ സവിശേഷത തക്കാളി, പച്ചമുളക്, മുളകുപൊടി, മല്ലിപ്പൊടി എന്നിവയൊന്നു ഉപയോഗിക്കില്ല! എന്നാൽ പലതരത്തിലുള്ള ഹെർബ്സ്, കാന്താരി എന്നിവ ഉപയോഗിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും വില കൂടിയ ചായകളിൽ ഒന്ന് ശംഖുപുഷ്പത്തിൽ നിന്ന്
ശംഖുപുഷ്പം(ശിവ പുഷ്പം) ഉപയോഗിച്ച് തയാറാക്കുന്ന ഒരു ചായയുണ്ട് അതിന്റെ പേര് ദൈവത്തിന്റെ പാനീയം എന്നാണ്...36 ഔഷധഗുണങ്ങളുള്ള ഒരു പൂവാണിത്. ഇതിലേക്കു 13 ഔഷധ സസ്യങ്ങൾ കൂടി ചേർത്തു തയാറാക്കുന്ന ബ്ലൂ ടീ ഷെഫ് ഷൈനിന്റെ സ്പെഷൽ രുചിക്കൂട്ടാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ചായകളിൽ ഒന്നാണിത്. നീല ശംഖുപുഷ്പത്തെക്കാൾ ഔഷധഗുണമാണ് വെള്ള ശംഖുപുഷ്പത്തിന്.
നമ്മുടെ ചുറ്റിലും വളരെ എളുപ്പത്തിൽ കിട്ടുന്ന പലതും വേണ്ട രീതിയിൽ ഉപയോഗിക്കാറില്ല. പണ്ടൊക്കെ തേക്കിലയിൽ പാച്ചോറ് പൊതിഞ്ഞു കെട്ടി കൊടുക്കുമായിരുന്നു. ഷെഫ് ഷൈൻ തേക്കിലയിൽ മട്ടൺ ബിരിയാണിയും ചിക്കൻ ബിരിയാണിയും ചെയ്യും. അതു കെട്ടി ആവിയിൽ പുഴുങ്ങിയാൽ നല്ല രുചിയാണ്.
ഷെഫ് ഷൈൻ പരിചയപ്പെടുത്തുന്ന ചില നാടൻ രുചിക്കൂട്ടുകളും സവിശേഷതകളും:
- പ്ലാവിലയിൽ കഞ്ഞി കുടിച്ചാൽ മൗത്ത് അൾസർ മാറും.
- ചിരട്ട വെന്തവെള്ളത്തിൽ ബീഫ് പാകം ചെയ്യാം, ഉഗ്രൻ സ്വാദാണ്.
- പിഞ്ചു ചക്ക തൊലികളഞ്ഞു ആവിയിൽ വേവിച്ച ശേഷം മിക്സിയിൽ അടിച്ചെടുത്ത് തോരൻ തയാറാക്കാം. ഇതിനൊപ്പം കറിവേപ്പില ചേർത്ത മാമ്പഴ പുളിശ്ശേരിയും മാത്രം മതി ചോറുണ്ണാൻ.
- തലേന്ന് തേക്കില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിലുള്ള നീര് കുറയും.
- വെറ്റില ചമ്മന്തി ഒന്നാന്തരം നാടൻ വിഭവമാണ്.
English Summary : Panam Tharum Padam Show Jagadeesh talk with Chef Shine.