ചിക്കൻ സാൻവിച്ചിനൊപ്പം മുട്ട ചിക്കിപ്പൊരിച്ചത് കൊതിപ്പിക്കും രുചിയിൽ

Mail This Article
ബ്രഡ് സാൻവിച്ച് വ്യത്യസ്തവും രുചികരവുമായി തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുന്നത് ഷെഫ്. അരുൺ വിജയൻ.
ചേരുവകൾ;
- ചിക്കൻ – 70 ഗ്രാം (കുറച്ച് കഷ്ണം)
- ഉപ്പ് – പാകത്തിന്
- കുരുമുളകുപൊടി – 1/4 ടീസ്പൂൺ
- കടുക് പേസ്റ്റ് – 1/4 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/4 ടീസ്പൂൺ
- മൈദ – 1/2 ടീസ്പൂൺ
- ബ്രഡ് നുറുക്കുകൾ – 150 ഗ്രാം
- മുട്ട – 2 എണ്ണം
- ഫ്രഷ് ക്രീം – 10 മില്ലി
- മുട്ട മയോണൈസ് – 2 ടീസ്പൂൺ
- കാബേജ് – 15 ഗ്രാം (അരിഞ്ഞത്)
- കാരറ്റ് – 10 ഗ്രാം (അരിഞ്ഞത്)
- ലെറ്റ്യൂസ് – 2 ചെറിയ ഇലകൾ
- മൊസറല്ല ചീസ് സ്ലൈസ് – 1 എണ്ണം
- സാൻവിച്ച് ബ്രഡ് – 1 എണ്ണം
- വെണ്ണ – 15 ഗ്രാം
- സൺഫ്ലവർ ഓയിൽ – ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1) ചിക്കനിൽ ഉപ്പ്, കുരുമുളകുപൊടി, കടുക് പേസ്റ്റ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക.
2) രണ്ട് മുട്ടകൾ ഉപ്പ്, കുരുമുളകു പൊടി, ഫ്രഷ് ക്രീം എന്നിവ ചേർത്ത് അടിക്കുക. നോൺസ്റ്റിക് പാനിൽ വെണ്ണ ഉരുക്കി സ്ക്രാംബിൾഡ് മുട്ട ഉണ്ടാക്കുക.

3) വെണ്ണയോ എണ്ണയോ ഉപയോഗിച്ച് തവയിൽ ബ്രഡ് ടോസ്റ്റ് ചെയ്യുക. രണ്ട് ബ്രെഡുകളുടെ ഒരു വശത്ത് മുട്ട മയോണൈസ് തേയ്ക്കുക . കാരറ്റ്, കാബേജ്, വറുത്ത ചിക്കൻ കഷ്ണങ്ങൾ, ചീസ് കഷ്ണങ്ങൾ, സ്‌ക്രാംബിൾ ചെയ്ത മുട്ട, ലെറ്റ്യൂസ് എന്നിവ വയ്ക്കുക. മുകളിൽ ഒരു ബ്രഡ് വച്ച് 1/2 ആയി മുറിക്കുക. ഫ്രഞ്ച് ഫ്രൈസിനും ടുമാറ്റോ കെച്ചപ്പിനുമൊപ്പം വിളമ്പാം.
English Summary : Juicy scrambled egg with chicken sandwich.