ADVERTISEMENT

ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ചിക്കൻ സാലഡ്, കൊതിപ്പിക്കും രുചി.

 

ചേരുവകൾ

  • ചിക്കൻ ബ്രസ്റ്റ് – 1 എണ്ണം
  • കുരുമുളകുപൊടി – 1/4 ടീസ്പൂൺ
  • പെപ്പറിക്ക പൗഡർ – 1/4 ടീസ്പൂൺ
  • ഒറിഗാനോ – 2 നുള്ള്
  • ഉപ്പ് – പാകത്തിന്
  • ഒലിവ് ഓയിൽ – 50 മില്ലിഗ്രാം
  • റൊമൈൻ ചീര – 70 ഗ്രാം
  • ഉള്ളി കഷ്ണം –  35 ഗ്രാം
  • കുക്കുമ്പർ കഷ്ണം – 50 ഗ്രാം
  • കുരുമുളകുപൊടി –  3 നുള്ള്
  • മുട്ട മയോണൈസ് – 2 ടേബിൾസ്പൂൺ
  • പാർസ്​ലി ഇല – 5 ഗ്രാം
  • ചെറി തക്കാളി – 2 എണ്ണം
  • കറുത്ത ഒലീവ് – 2 എണ്ണം (കഷ്ണങ്ങൾ)
  • ഫെറ്റ ചീസ് – 12 ഗ്രാം
  • റോക്കറ്റ് ചീര – 10 ഗ്രാം

 

തയാറാക്കുന്ന വിധം

1. ചിക്കൻ ബ്രസ്റ്റ് ഉപ്പ്, ഒറിഗാനോ, കുരുമുളക്, പാപ്രിക്ക എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക, 30 മിനിറ്റ് നേരം വയ്ക്കുക. ചിക്കൻ ഒലീവ് ഓയിലിൽ ഫ്രൈ ചെയ്തു കഷ്ണങ്ങളാക്കി മുറിക്കുക.

2. ചീര, ഉള്ളി കഷ്ണം, വെള്ളരിക്ക കഷ്ണം, പാർസ്​ലി ഇല എന്നിവ ഒരു മിക്സിങ് പാത്രത്തിൽ വയ്ക്കുക. മുട്ട മയോണൈസ് ചേർത്തു പതുക്കെ ഇളക്കുക.

3. ഇത് ഒരു സാലഡ് ബൗളിൽ വയ്ക്കുക. മുകളിൽ ചെറി തക്കാളി, ഒലിവ്, ഫെറ്റ ചീസ് എന്നിവ വയ്ക്കുക.

4. അരിഞ്ഞ ചിക്കൻ ബ്രസ്റ്റ് സാലഡിനു മുകളിൽ വയ്ക്കുക.

ഷെഫ്. അരുൺ വിജയൻ
ഷെഫ്. അരുൺ വിജയൻ

5. റോക്കറ്റ് ലെറ്റ്യൂസ് ഒലിവ് ഓയിൽ ഒഴിച്ച് ചിക്കൻ ബ്രസ്റ്റിനു മുകളിൽ വയ്ക്കുക. കിടിലൻ സാലഡ് റെഡി.

 

English Summary :  Best Healthy Chicken Salad Recipes for Weight Loss. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com