എരിവും പുളിയും രുചിയും ചേരുന്നൊരു കിടിലൻ മാംഗോ സലാഡ് തയാറാക്കിയാലോ

Mail This Article
ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് മാറാൻ കൊതിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ രുചിയിൽ കോംപ്രമൈസ് ചെയ്യണമെന്ന് ഓർക്കുമ്പോൾ പലരും നല്ല ശീലം പാതിവഴിയിലങ്ങ് നിർത്തിക്കളയും. എന്നാൽ രുചിയിൽ വിട്ടുവീഴ്ചയി
ല്ലാതെ ആരോഗ്യകരമായി ഭക്ഷണം തയാറാക്കേണ്ടതെങ്ങനെയെന്ന് ഒരു കിടിലൻ സലാഡിന്റെ റെസിപ്പി പങ്കുവച്ചുകൊണ്ട് പറയുകയാണ് ഷെഫ് സുരേഷ് പിള്ള. മാങ്ങയും തക്കാളിയും പുളിയും നിലക്കടയുമെല്ലാം ചേർന്ന രുചികരമായ മാംഗോ സലാഡ് (Mango Salad) എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?
ചേരുവകൾ
പച്ചമാങ്ങ ചെറുതായി അരിഞ്ഞത് – 2
ചതുരപ്പുളി നേർത്ത കഷണങ്ങൾ – 1
ചെറിയുള്ളി അരിഞ്ഞത് – 4
തക്കാളി നീളത്തിൽ അരിഞ്ഞത് – 1
മുളകുപൊടി – 10 ഗ്രാം
വെളിച്ചെണ്ണ – 10 മില്ലി
നിലക്കടല– 20 ഗ്രാം (ചെറുതായി വറുത്തത്)
കറിവേപ്പില – കുറച്ച്
ഉപ്പ് പാകത്തിന്
തായാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സ് ചെയ്ത് സാലഡിന്റെ മുകളില്‍ നിലക്കടല വിതറുക.
Content Summary : Mango Salad Recipe by Chef Suresh Pillai