ADVERTISEMENT

ഫുഡ് ലൈസൻസ് എന്നു പറയുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അല്ലെങ്കിൽ FSSAI യുടെ സർട്ടിഫിക്കറ്റ് കിട്ടിയതു കൊണ്ടു മാത്രം പാലിക്കപ്പെടണമെന്നില്ല. ഓരോ വ്യക്തിയും സ്വാതന്ത്രമാണ് എവിടെ നിന്നും ഭക്ഷണം കഴിക്കണമെന്നത്. വളരെ വില കുറഞ്ഞ ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ച് അസുഖങ്ങൾ വരുമ്പോൾ എന്തുമാത്രം പണമാണ് ചെലവാക്കുക എന്നത് നമുക്കറിയാം. വില കുറഞ്ഞ ഭക്ഷണം വാങ്ങുമ്പോൾ അത് വരുന്ന സാഹചര്യം കൂടി മനസിലാക്കാൻ ശ്രദ്ധിക്കണം. ഫുഡ് ലൈസൻസിനെക്കുറിച്ച് സംസാരിക്കുന്നു ഷെഫ് സുരേഷ് പിള്ള.

 

കേരളത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം സംരംഭങ്ങൾ വരുന്നുണ്ട്. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഈ മേഖലയിലേക്ക് വരുന്നവർ വളരെ നന്നായിട്ട് എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് നടത്തുന്ന ഒരുപാട് റസ്റ്ററന്റുകളുണ്ട്. ഒരു ൈലസൻസ് എടുത്താൽ എന്തും ചെയ്യാം എന്നുള്ളതാണ് ഇപ്പോൾ ഇവിടുത്തെ അവസ്ഥ. ഗവൺമെന്റിന് എന്താണ് ചെയ്യാന്‍ പറ്റുക ഒരാൾ അപ്ലൈ ചെയ്തു കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് കൊടുക്കുക എന്നതാണ്. അതിലുപരി വ്യക്തികളുടെ ഉത്തരവാദിത്തമാണ് നമ്മളിലേക്കെത്തുന്ന ഒരു അതിഥിക്ക് നമ്മുടെ വീട്ടിൽ വരുന്ന അതിഥിക്ക് ഭക്ഷണം കൊടുക്കുന്നതു പോലെ മികച്ച ഭക്ഷണമായിരിക്കണം ഒരു റസ്റ്ററന്റിൽ വരുന്ന ആളുകൾക്കും നൽകേണ്ടത്. ഇങ്ങനെയുള്ള കാര്യങ്ങളുടെ അജ്ഞത കൊണ്ടോ നിയമങ്ങളുടെ കാർക്കശ്യമില്ലായ്മ കൊണ്ടോ പറ്റിപ്പോകുന്നതാണ്. 

 

ഒരാൾക്ക് ഒരു ഫുഡ് ലൈസൻസ് കിട്ടണമെങ്കിൽ അവിടെ എത്ര സ്റ്റാഫ് അല്ലെങ്കിൽ അവിടെ നിയമിക്കുന്ന ആളുടെ ക്വാളിറ്റി ഇതൊക്കെ കേരളത്തിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ കാലക്രമേണ ഇതൊക്കെ മാറും. എങ്ങനെയുള്ളവർക്കാണിത് ചെയ്യാൻ പറ്റുക എന്ന നിലയിൽ എത്രയോ നല്ല റസ്റ്ററന്റുകളിൽ വളരെ സുരക്ഷിതമായി ഷവർമ കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. 

 

അതുപോലെ തന്നെയാണ് ഓരോ ഭക്ഷണശാലകളും മികച്ച രീതിയിൽ തട്ടുകടകൾ നടത്തി സുരക്ഷിതമായ ഭക്ഷണം കൊടുക്കുന്ന തട്ടുകടകളും ഉണ്ട്. ഓടയുടെ സമീപത്തും എലികൾ ഓടിനടക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങളിൽ നടത്തുന്ന തട്ടുകടകളും ഉണ്ട്. എവിടെ നിന്ന് ഭക്ഷണം കഴിക്കണം എന്നുള്ളത് നമ്മുടെ കൂടി ചോയിസ് ആണ്. 

 

ഫുഡ് ലൈസൻസ് എന്നു പറയുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അല്ലെങ്കിൽ FSSAI യുടെ സർട്ടിഫിക്കറ്റ് കിട്ടിയതു കൊണ്ടു മാത്രമല്ല നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ? ഓഫീസർമാർ വന്നു കണ്ട് വിലയിരുത്തിയിട്ടാണ് അവർ ലൈസൻസ് തരുന്നത്. അതിനുശേഷം നമ്മൾ പ്രാക്ടീസ് ചെയ്യുന്ന കാര്യം എല്ലാ ദിവസവും ആർക്കും വന്ന് ചെക്ക് ചെയ്യാൻ പറ്റില്ല. അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ആ ഒരു രീതിയിൽ ഒരു ലൈസൻസ് കിട്ടിയതു കൊണ്ടു മാത്രമല്ല ഭക്ഷ്യസുരക്ഷ കിട്ടുക. അല്ലെങ്കിൽ നാളെ ഒരു പക്ഷേ ലൈസൻസ് കിട്ടിയതു കൊണ്ട് എന്തും ചെയ്യാൻ പറ്റും എന്ന രീതിയിൽ അല്ലല്ലോ. ഉദാഹരണമായി കേരളത്തിൽ ഒരുപാടു പേർക്ക് മദ്യം ഉണ്ടാക്കാനറിയാം. എന്നു കരുതി വീട്ടില്‍ മദ്യം ഉണ്ടാക്കി വിൽക്കാൻ പറ്റുമോ അതിന് ഡിസ്റ്റ്‌ലറിയിൽ ഒരു നിയമം ഉണ്ട്. അതിൽ വെള്ളത്തിന്റെ ക്വാളിറ്റിയുണ്ട്. അതേപോലെ തന്നെയാണ് ഭക്ഷണവും ഭക്ഷണം ഉണ്ടാക്കുന്നതിന് അതിനു വേണ്ട ഗുണനിലവാരം പാലിക്കപ്പെടേണ്ടതാണ്. ലൈസലൻസ് മാത്രമല്ല. അതിന്റെ എല്ലാവിധ പരിജ്ഞാനങ്ങളും അറിയാവുന്നവർ അത് തുടങ്ങുകയും അത് പരിപാലിക്കപ്പെടുന്നുണ്ടെന്ന് നിരന്തരമായി ചെക്ക് െചയ്യുകയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഓഫീസർമാർ വരുമ്പോൾ മാത്രം കാര്യങ്ങൾ ശരിയാക്കുക എന്നുള്ള രീതിയിലേക്കല്ല പോകേണ്ടത് എന്നും  ഏതു സമയത്തും അവർ വരാം വരാതിരിക്കാം. വന്നില്ലെങ്കിലും നമ്മൾ തയാറാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്ന ഇൻഗ്രീഡിയന്റ്സ്. നമ്മള്‍ കിച്ചനിലെടുക്കുന്ന ഹൈജീൻ, എക്സ്പെയറി ആയ സാധനങ്ങൾ കസ്റ്റമറിന് പോകുന്നില്ല എന്നുറപ്പു വരുത്തുക. ഡേറ്റ് ടാഗ് ചെയ്യുക. ഭക്ഷണം സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജ് അല്ലെങ്കിൽ അതിനുള്ള സൗകര്യങ്ങൾ നമ്മൾ ഉണ്ടാക്കുക. കാരണം ഇപ്പോൾ െടക്നോളജിയായിട്ടും അല്ലാതെയുമുള്ള എല്ലാ സൗകര്യങ്ങളും എല്ലാവർക്കും ലഭ്യമാണ്. മറ്റൊരു കാരണം ഇതിന്റെ കോസ്റ്റ് ആണ്. വില കുറഞ്ഞ ഭക്ഷണം എവിടെ കിട്ടുന്നോ അവിടെ പോയി കഴിക്കാനാണ് മലയാളികൾ ചിന്തിക്കുന്നത്. 

 

വിലകുറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ പിന്നിലുള്ള കാര്യങ്ങളും അറിഞ്ഞിരിക്കണം. ആരാണ് ഭക്ഷണം ഉണ്ടാക്കുന്നത്, ഏത് സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്, എവിടെ നിന്നു വരുന്ന ഭക്ഷണങ്ങളാണ് അവർ വാങ്ങിക്കുന്നത്. മാർക്കറ്റിൽ വില കുറഞ്ഞതും വില കൂടിയതുമായ ഭക്ഷണങ്ങൾ ഉണ്ട്. വില കൂടിയതു കൊണ്ടു മാത്രം ഗുണനിലവാരം ഉണ്ടെന്നല്ല പറയുന്നത്. നല്ല ഭക്ഷണം നല്ല രീതിയിൽ കഴിക്കാൻ അതിനൊരു വിലയുണ്ട് ആ വില കൊടുക്കാൻ മലയാളികൾ തയാറാകണം. വളരെ വില കുറഞ്ഞ ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ച് അസുഖങ്ങൾ വരുമ്പോൾ എന്തുമാത്രം പണമാണ് ചെലവാക്കുക എന്നത് നമുക്കറിയാം. 

 

നിങ്ങളുടെ ഒരു ചോയിസാണ് നല്ല ഭക്ഷണം കഴിക്കുക എന്നുള്ളത്. അതുകൊണ്ട് ഏതൊരു ഭക്ഷണശാല തുടങ്ങിയാലും നമ്മൾ അവിടെ എടുക്കുന്ന തൊഴിലാളികൾ അവര്‍ക്ക് പരിശീലനം കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. ആ ഒരു രീതിയിൽ ഒരു സംരംഭകന്റെ ഉത്തരവാദിത്തമാണ് ഏറ്റവും പ്രധാനം. കാരണം എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അത് നടത്തിപ്പുകാരനെതിരെ വരെ കേസാകും. അവരുടെ ജീവിതം വരെ ദുരിതത്തിലാകും. അവരറിഞ്ഞു കൊണ്ടോ അല്ലെങ്കിൽ മനസ്സുകൊണ്ട് ആഗ്രഹിച്ചോ അല്ല അങ്ങനെ സംഭവിക്കുന്നത്. അത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് അവരെ മാത്രം ക്രൂശിലേറ്റാതെ ഇനി അങ്ങനെ ഉണ്ടാകാതെ സൂക്ഷിക്കുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. 

 

English Summary : Chef Talk, Celebrity chef Suresh Pillai on Food license.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com