ഫുഡ് അലർജി, വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഷെഫ് സുരേഷ് പിള്ള

HIGHLIGHTS
  • ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പിശുക്ക് കാണിക്കാൻ പാടില്ല.
SHARE

ക്രോസ് കണ്ടാമിനേഷനിലൂടെ ഭക്ഷണത്തിലെ അലർജി എന്ന വിഷയം മലയാളികൾ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്തൊരു വിഷയമാണ്. വീടുകളിൽ കട്ടിങ് ബോർഡ്, കത്തി എന്നിവ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവ് ഭക്ഷസുരക്ഷ മാത്രമല്ല പലപ്പോഴും അലർജിക്കും കാരണമാകാറുണ്ട്. 

അലർജിക്കു കാരണമായ ഭക്ഷ്യവസ്തു ഉപയോഗിച്ച കട്ടിങ് ബോർഡും കത്തിയും ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ ഏൽക്കാം.

പല നിറത്തിൽ കട്ടിങ് ബോർഡ് മാർക്കറ്റിൽ ലഭ്യമാണ്. മാംസത്തിന് ചുവപ്പ്, മത്സ്യത്തിന് നീല, പച്ചക്കറികൾക്ക് പച്ച, പാലുൽപന്നങ്ങൾക്ക് വെള്ള, ഗ്ലൂട്ടൺ ഫ്രീ...എന്നിങ്ങനെ പലതരത്തിൽ ലഭ്യമാണ്. വീടുകളിലേക്ക് എല്ലാത്തരത്തിലും ഉള്ളത് മേടിച്ചില്ലെങ്കിലും പച്ചക്കറികളും മത്സ്യവും മാംസവും ഉപയോഗിക്കാൻ വേണ്ട മൂന്ന് വ്യത്യസ്ത കട്ടിങ് ബോർഡും മൂന്ന് തരത്തിലുള്ള കത്തിയും മേടിക്കുന്നത് നല്ലതാണ്.

ഉപയോഗിക്കും മുൻപും ശേഷവും കത്തിയും കട്ടിങ് ബോർഡും ചൂട് വെള്ളത്തിൽ കഴുകാനും ശ്രദ്ധിക്കണം.

ചെമ്മിൻ പോലുള്ള വിഭവങ്ങൾ വൃത്തിയാക്കിയ കട്ടിങ് ബോർഡിൽ മത്സ്യം മുറിച്ചെടുത്താൽ അലർജിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.

തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ കൂടുതൽ അപകടകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ കട്ടിങ് ബോർഡുകൾക്കു കേടുപാട് സംഭവിക്കുമ്പോൾ കൃത്യമായി മാറ്റുവാനും ശ്രദ്ധിക്കണം. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പിശുക്ക് കാണിക്കാൻ പാടില്ല..

English Summary : Chef Suresh Pillai on Food Allergies and avoiding cross contamination.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS