തായ്‌ലാൻഡ് സ്പെഷൽ എരിപൊരി മോക്ക്ടെയിൽ, വിഡിയോ കാണാം

HIGHLIGHTS
  • തായ് സോൾ കിച്ചണിൽ നിന്നൊരു സ്പെഷൽ മോക്ക്ടെയിൽ
SHARE

പഴച്ചാറുകൾ ചേർത്തൊരു രസികൻ മോക്ക്ടെയിൽ രുചി പരിചയപ്പെടുത്തുകയാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ തായ് സോൾ റസ്റ്ററന്റ് ഷെഫ് സോറേബ്. കോ താവോ തായ്‌ലാൻഡിലെ ഒരു സ്ഥലപ്പേരാണ്, എരിവും മധുരവും പുളിയും സമാസമം ചേരുന്ന ഈ മോക്ക്ടെയിൽ തായ് ഫുഡിനൊപ്പം ചേർന്നാൽ പിന്നെ പറയാനില്ല...

ചേരുവകൾ

  • പാഷൻഫ്രൂട്ട് സിറപ്പ് – 60 മില്ലിലിറ്റർ
  • തായ് ചില്ലി – 3 എണ്ണം
  • സ്രിരാച (Sriracha) സോസ് -  5 മില്ലി ലിറ്റർ
  • വെള്ളം – 90 മില്ലിലിറ്റർ 
ko-tao-mocktail
പഴച്ചാറുകൾ ചേർത്തൊരു രസികൻ മോക്ക്ടെയിൽ രുചി. ചിത്രം : ജസ്റ്റിൻ ജോസ്.

തയാറാക്കുന്ന വിധം

  • ചതച്ച് എടുത്ത തായ് ചില്ലിയിലേക്കു ബാക്കി ചേരുവകളെല്ലാം ചേർത്തു യോജിപ്പിച്ച് എടുക്കാം.
  • ഇതിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം.
  • ശേഷം അരിച്ച്  ഗ്ലാസിലേക്ക് ഒഴിക്കാം, അല്ലിനാരങ്ങകൊണ്ട് അലങ്കരിച്ചു വിളമ്പാം.

English Summary : Ko tao, Thai-licious! Mocktail taste of thailand.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS