ADVERTISEMENT

പഴുത്ത മാങ്ങ, ചക്കച്ചുള പിന്നെ ഏത്തപ്പഴവും.  വായിൽ കൊതിയൂറുന്നതും ഹെൽത്തിയുമായ ഫ്രൂട്സ് ഇലയട ഉണ്ടാക്കാം.

ചേരുവകൾ

ഗോതമ്പു പൊടി / അരിപ്പൊടി – 1 കിലോ

ഉപ്പ് – പാകത്തിന്

വെള്ളം – ആവശ്യത്തിന്

ഒരു പാത്രത്തിൽ വെള്ളവും ഉപ്പും ചേർത്ത് ഗോതമ്പുപൊടി നന്നായി യോജിപ്പിച്ച് കൈകൊണ്ടു പരത്താനാകുന്ന വിധമാക്കി മാറ്റിവയ്ക്കുക. 

അടയുടെ ഉള്ളിൽ നിറയ്ക്കാൻ

പഴുത്ത മാങ്ങ അരിഞ്ഞത് – 1

പഴുത്ത ചക്കയുടെ ചുള കുരുകളഞ്ഞത് – ഒന്നരക്കപ്പ്

ഏത്തപ്പഴം അരിഞ്ഞത് – ഒന്ന്  

തേങ്ങ ചിരകിയത് – അര മുറി

അവൽ – അരക്കപ്പ്

പച്ച ഏലയ്ക്കാ പൊടി –  ഒന്നേകാൽ ടീ സ്പൂൺ

കശുവണ്ടി അരിഞ്ഞത് – ഏഴര ടീസ്പൂൺ

ബദാം അരിഞ്ഞത് – ഏഴര ടീസ്പൂൺ (ആവശ്യമെങ്കിൽ)

പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

അടയുടെ ഉള്ളു നിറയ്ക്കാൻ ആവശ്യമായ ചേരുവകളെല്ലാം അധികം ഉടയാതെ നന്നായി യോജിപ്പിക്കുക. വാഴയില ആവശ്യത്തിനു വലുപ്പത്തിന് മുറിച്ചെടുത്തതിന്റെ മധ്യഭാഗത്തായി ഗോതമ്പോ അരിപ്പൊടിയോ കുഴച്ചു വച്ച് മാവ് ഒരു ഉണ്ട വലുപ്പത്തിൽ വയ്ക്കണം. മാവ് കൈ കൊണ്ട് നന്നായി പരത്തുക. 

ഇതിനു മുകളിലേക്ക് പഴക്കൂട്ടു ചേർക്കുക. അടയുടെ എല്ലാ വശത്തേക്കും കൂട്ട് എത്തണം. ശേഷം ഇലയട പകുതിയിൽ മടക്കി ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ 20 മിനിറ്റോളം ആവിയിൽ േവവിച്ചെടുക്കുക. 

Content Summary : Traditional Kerala Snack Ilayada Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com