വെണ്ണയിൽ മൊരിച്ച തലയും പാസ്തയും; സൂപ്പർ ചെമ്മീൻ മോളി പാസ്ത

Prawn Moilie Pasta Recipe by Chef Suresh Pillai
ചെമ്മീൻ മോളി പാസ്ത
SHARE

വെണ്ണയിൽ മൊരിച്ച ചെമ്മീൻ തലയുടെ ചാറും , പിന്നെ സൂപ്പർ പാസ്തയും ചേർത്തൊരു ചെമ്മീൻ മോളി പാസ്തയുണ്ടാക്കിയാലോ?

ചേരുവകൾ

ചെമ്മീൻ – 400 ഗ്രാം

പാസ്ത ആവശ്യത്തിന്

വെണ്ണ – 7 ടീസ്പൂൺ

പച്ച ഏലയ്ക്ക – 4 എണ്ണം

ഉലുവ – അര ടീസ്പൂൺ

വെളുത്തുള്ളി അല്ലി ചതച്ചത് – 3 എണ്ണം

ഇഞ്ചി അരിഞ്ഞത് – നാലു ടീസ്പൂൺ

തക്കാളി – 3 എണ്ണം

പച്ചമുളക് – 2 എണ്ണം

സവാള അരിഞ്ഞത് – 1

മഞ്ഞൾപൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – കുറച്ച്

കുരുമുളക് ചതച്ചത് – നാലു ടീസ്പൂൺ

തേങ്ങാപാൽ – ഒന്നേകാൽകപ്പ് (കട്ടിയുള്ളത്)

തയാറാക്കുന്ന വിധം

ചെമ്മീൻ ചാറിനായി തലയും തോടും മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ വെണ്ണ ഉരുക്കി ചെമ്മീൻ തലയും തോടും രണ്ടു മിനിറ്റ് വഴറ്റുക. അതിലേക്കു കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ ചെമ്മീന്റെ തലയും തോടും അരിച്ചെടുക്കുക. തിളച്ചു കൊണ്ടിരിക്കുന്ന ചാറിലേക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പാസ്ത ചേർത്തുകൊടുത്ത് ഇളക്കുക. അധികം വെന്ത് ഉടയാതെ നോക്കണം. പാസ്ത െവന്തു വരുന്ന സമയം കൊണ്ട് ചെമ്മീന്റെ കറി ഉണ്ടാക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെണ്ണയിട്ട് ഉരുകുമ്പോൾ ഏലയ്ക്കയും ഉലുവയും ചേർത്ത് വഴറ്റണം. അതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും കീറിയ പച്ചമുളകും പൊടിയായി അരിഞ്ഞ സവാളയും ചേർക്കുക.

ഇവ എണ്ണയിൽ ചെറുതായി വാടി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപൊടി ചേർത്തു നന്നായി ഇളക്കി കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർക്കണം. പാസ്തയുടെ എരുവിന് കണക്കാക്കി കുറച്ചു കുരുമുളകു ചതച്ചതും ആവശ്യത്തിന് കല്ലുപ്പും കറിവേപ്പിലയും ചെമ്മീനു മുകളിൽ വിതറണം. ചെമ്മീൻ പിങ്ക് നിറമാകുന്നതു വരെ ഇളക്കുക. പഴുത്ത മൂന്നു തക്കാളി വലിയ കഷണങ്ങളാക്കി മുറിച്ചത് ഇതിലേക്കു ചേർക്കുക. 

ചെമ്മീൻ െവന്ത് തക്കാളി വാടി വരുമ്പോൾ അതിലേക്കു വെന്ത് വെള്ളം വാർന്ന പാസ്ത ഇട്ടു കൊടുക്കുക. അതിലേക്ക് ഒന്നര കപ്പ് കട്ടിയുള്ള േതങ്ങാപാൽ ഒഴിച്ചു കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കണം. തേങ്ങാപാൽ വെന്ത് കുറുകി വരുന്നതു വരെ ഇളക്കി യോജിപ്പിക്കണം. പിന്നീട് തീ അണച്ച് മാറ്റി വയ്ക്കാം. 

Content Summary : Prawn Moilie Pasta Recipe by Chef Suresh Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS