എളുപ്പത്തിൽ തയാറാക്കാവുന്ന മുട്ട പൊറോട്ട രുചിയുമായി ലക്ഷ്മി നായർ

HIGHLIGHTS
  • എളുപ്പത്തിൽ മുട്ട പൊറോട്ട തയാറാക്കുന്ന വിഡിയോ പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.
Lekshmi-Nair-vlog
SHARE

വളരെ എളുപ്പത്തിൽ മുട്ട പൊറോട്ട തയാറാക്കുന്ന വിഡിയോ പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • ഉപ്പ് – പാകത്തിന്
  • വെള്ളം
  • റിഫൈൻഡ് ഓയിൽ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ രണ്ടു കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിനു വെള്ളവും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ മാവ് കുഴച്ചു പത്തു മിനിറ്റു നേരം വയ്ക്കുക. ഇതിൽ നിന്ന് മീഡിയം ൈസസ് എട്ട് ഉരുളകൾ കിട്ടും. ഇനി ഓരോ ഉരുളയും എടുത്ത് കുറച്ച് മാവ് തൂവി പരത്തിയെടുക്കുക. നാല് ഉരുളകളെടുത്ത് നാലും ഇതേ പോലെ പരത്തിയെടുക്കുക. പരത്തി വച്ചിരിക്കുന്ന ഒരെണ്ണത്തിനു മുകളിലായി കുറച്ച് എണ്ണ പുരട്ടി കൊടുക്കുക. അതിനു ശേഷം പരത്തി വച്ചിരിക്കുന്നവ ഓരോന്നും എടുത്ത് എണ്ണ പുരട്ടി അതിനു മുകളിലായി മൈദ വിതറി നാലെണ്ണവും ഒന്നിനു മുകളിലായി ഇങ്ങനെ ചെയ്യുക. കുറച്ച് എണ്ണ കൈകളിൽ പുരട്ടിയ ശേഷം  വിരലുകൊണ്ട് ഇത് പറ്റുന്നത്ര വലുപ്പത്തിൽ വട്ടത്തിൽ പരത്തിയെടുക്കുക. അതിനു ശേഷം ചപ്പാത്തി പരത്തുന്ന റോളിങ് പിൻ ഉപയോഗിച്ചു നന്നായി പരത്തിയെടുക്കുക. എത്രത്തോളം കനം കുറച്ച് പരത്താമോ അത്രയും കനം കുറച്ചു പരത്തുക. ഇനി ഇതിന്റെ മുകളിൽ കുറച്ച് എണ്ണ പുരട്ടി കൊടുത്ത ശേഷം മുകളിലായി കുറച്ച് മൈദ വിതറി കൊടുത്തു വയ്ക്കുക. ഇത് ഒരു വശത്തു നിന്നും മറ്റേ വശത്തേക്കു ചുരുട്ടിയെടുക്കുക. ഇതിൽ നിന്ന് ഓരോ ഉരുളകളായി കത്തി കൊണ്ടു മുറിച്ചെടുക്കുക. ഇനി ഇവ ഓരോന്നും കൈകൊണ്ട് പരത്തിയെടുക്കുക. ഇനി ഒരു തവയിൽ കുറച്ച് എണ്ണ പുരട്ടി ചൂടായ ശേഷം ഓരോ പൊറോട്ടയും ഇട്ട് രണ്ടു വശവും നന്നായി എണ്ണ പുരട്ടി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. 

മുട്ട തയാറാക്കാൻ ആവശ്യമായ ചേരുവകൾ

  • സവാള – ഒരു സവാളയുടെ പകുതി
  • പച്ചമുളക് – 1 എണ്ണം
  • മുട്ട – 2 എണ്ണം
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞതും രണ്ടു മുട്ട പൊട്ടിച്ചതും പാകത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. ഇനി സ്റ്റൗ കത്തിച്ച് ഒരു പാൻ വച്ച് അതിലേക്ക് കുറച്ചു എണ്ണയൊഴിച്ച് ചൂടായ ശേഷം തയാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ മികസ് കുറച്ചെടുത്ത് പാനിലേക്ക് ഒഴിച്ച് അതിനു മുകളിലായി ഒരു പൊറോട്ട വയ്ക്കുക. ഇതിനു മുകളിലായി കുറച്ചു എണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇത് തിരിച്ചും മറിച്ചുമിട്ട് ആവശ്യത്തിന് മൊരിച്ചെടുക്കുക. 

മറ്റൊരു രീതി

നേരത്തെ തയാറാക്കി വച്ചിരുന്ന ബാക്കിയുള്ള നാല് ഉരുളകൾ എടുക്കുക. ഓരോന്നും എടുത്ത് കനം കുറച്ച് നന്നായി പരത്തിയെടുക്കുക. ഇതിനു മുകളിലായി നന്നായി എണ്ണ പുരട്ടി മൈദ മാവും വിതറി കൊടുക്കുക. ഇനി ഇതിന്റെ നടുവിൽ നിന്ന് ഒരു കത്തി കൊണ്ട് മുറിക്കുക. അതിന്റെ ഒരു വശത്തു നിന്നും ചുരുട്ടി കൊണ്ടു വരിക. ഒരു പിരമിഡ് പോലെ ഇരിക്കും ഇത്. ഇനി ഇത് നേരെ പിടിച്ച് കൈകൊണ്ട് അകത്തേക്ക് പ്രസ് ചെയ്തു കൊടുക്കുക. വീതി കുറഞ്ഞ ഭാഗം താഴെയും വീതി കൂടിയ ഭാഗം മുകളിലുമായി വരത്തക്ക രീതിയിലാണ് ഇത് ചെയ്യേണ്ടത്. ഇനി ഇതിൽ കുറച്ച് എണ്ണ കൂടി പുരട്ടി റോളിംഗ് പിന്‍ ഉപയോഗിച്ച് നന്നായി പരത്തിയെടുക്കുക. ഇനി ഇത് ഒരു പാനിൽ രണ്ടു വശവും എണ്ണ പുരട്ടി തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കാം. നല്ല ടേസ്റ്റി ഈസി പൊറോട്ട റെഡി. ഇനി നേരത്ത ചെയ്തതു പോലെ ബാക്കിയുള്ള മുട്ടയുടെ മിക്സ് ഒരു പാനിൽ ഒഴിച്ച് അതിനു മുകളിലായി ഒരു പൊറോട്ട വച്ച് തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക. ഈസി എഗ് പൊറോട്ട റെഡി.

English Summary : Egg Parotta video by Lekshminairvlogs.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}