ADVERTISEMENT

‘നല്ല കിടിലൻ ബിരിയാണി...’ ഇങ്ങനെ പറയാൻ തോന്നണമെങ്കിൽ ബിരിയാണിയിലെ ചേരുവകളും അതുപോലെ നന്നാവണം. ദേ ഷെഫ് സുരേഷ് പിള്ള ‌ നിർദ്ദേശിക്കുന്ന രീതിയിൽ ദം ബിരിയാണി (Dum Biryani), അതും നല്ല ബീഫ് ബിരിയാണി (Beef Biryani) പരീക്ഷിക്കാം.

 

ആവശ്യമായ ചേരുവകള്‍

 

പോത്തിറച്ചി – 2 കിലോ

 

കൂട്ട് പുരട്ടി വെക്കാൻ പച്ച പപ്പായ – ചെറിയ കഷ്ണം

മഞ്ഞൾ– രണ്ടര ടീസ്പൂൺ

എണ്ണ– 2 ടീസ്പൂൺ

തൈര് – 4 ടീസ്പൂൺ

 

ഇവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി കല്ലുപ്പ് ചേർത്ത് മാംസം ഇറച്ചിയിൽ പുരട്ടി മാറ്റി വയ്ക്കുക.

 

മസാല 

 

സവാള അരിഞ്ഞത് – 8 എണ്ണം

പച്ചമുളക് ചതച്ചത് – 10 എണ്ണം

വെളുത്തുള്ളി ചതച്ചത് – 3 ടേബിൾ സ്പൂൺ

ഇഞ്ചി ചതച്ചത് – 3 ടേബിൾ സ്പൂൺ

തക്കാളി അരിഞ്ഞത് – 5 എണ്ണം

നെയ്യ്– 3 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ– 3 േടബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 5 ടീസ്പൂൺ

മല്ലിപ്പൊടി – 10 ടീസ്പൂൺ

ഗരംമസാലപ്പൊടി – 4 ടീസ്പൂൺ

മല്ലിയില അരിഞ്ഞത് – കുറച്ച്

കറിവേപ്പില – കുറച്ച്

പുതിനയില – കുറച്ച് 

തൈര് – 7 ടേബിൾ സ്പൂൺ

 

നെയ് ചോറിനായി

 

ബിരിയാണി അരി – 2 കിലോ

കുതിർത്തു കഴുകി മാറ്റിവയ്ക്കുക

നെയ്യ് / െവളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

പച്ച ഏലയ്ക്ക – 4

കറുവപ്പട്ട– ചെറിയ കഷ്ണം

ഗ്രാമ്പൂ – 4–5 എണ്ണം

കറുവ ഇല – 1

പെരുംജീരകം– മുക്കാല്‍ ടീസ്പൂൺ

പച്ചമുളക്– 6

കല്ലുപ്പ് ആവശ്യത്തിന്

 

അലങ്കരിക്കാൻ

 

വറുത്ത ഉള്ളി

വറുത്ത കശുവണ്ടി

 

 

തയാറാക്കുന്ന വിധം

 

അടി കട്ടിയുള്ള ഉരുളിയിൽ നെയ്യും വെളിച്ചെണ്ണയുമൊഴിച്ച് ചൂടാക്കണം. അതിലേക്ക് ചതച്ച െവളുത്തുളളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. പച്ച മണം മാറിവരുമ്പോൾ സവാള ചേർത്ത് ഇളക്കണം. ഉള്ളി വാടി വരുന്ന സമയത്ത് കറിയിൽ ചേർക്കാനുള്ള ഗരം മസാല ചെറുതായി ചൂടാക്കി പൊടിച്ചു വയ്ക്കണം. ഉരുളിയിലെ ചേരുവകൾ നന്നായി വാടി വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് വഴറ്റണം. തക്കാളി വാടി വരുമ്പോൾ അതിലേക്ക് രണ്ടു സ്പൂൺ മഞ്ഞൾപ്പൊടിയും പൊടിച്ചെടുത്ത ഒരു സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് മൂപ്പിച്ചെടുക്കണം. അതിലേക്ക് കൂട്ട് പുരട്ടി വച്ചിരിക്കുന്ന ഇറച്ചി ചേർത്ത് വെള്ളമൊഴിക്കാതെ വേവിച്ചെടുക്കണം. ചെറിയ ചൂടിൽ അടച്ചു വച്ച ഇറച്ചി അതിന്റെ നീരിറങ്ങി പതിയെ വെന്തുവരുന്ന സമയം കൊണ്ട് ബിരിയാണി അലങ്കരിക്കാനായി അരിഞ്ഞ സവാളയിൽ കുറച്ച് കോൺഫ്ലവർ ചേർത്ത് എണ്ണയിൽ കറിവേപ്പിലയുമായി ഫ്രൈ ചെയ്ത് മാറ്റിവയ്ക്കണം. കുറച്ചു കശുവണ്ടിയും വറുത്ത് വയ്ക്കാം. 

 

ഇറച്ചി നന്നായി വെന്ത് ചാറ് കുറുകി വരുന്ന സമയത്ത് കറിവേപ്പിലയും മല്ലിയിലയും പുതിനയിലയും പുളിക്ക് ആവശ്യമായ തൈരും ചേർത്ത് മാറ്റി വയ്ക്കണം. 

 

ബിരിയാണിയുടെ ചോറുണ്ടാക്കാനായി ഒരു ഉരുളിയിൽ ഗരം മസാലയും പച്ച മുളകുമിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് കല്ലുപ്പും േചർത്ത് വെട്ടിത്തിളപ്പിക്കണം. അതിലേക്ക് അരി ചേർത്ത്, വെള്ളം വറ്റി വരുമ്പൾ തീ അണച്ച് അടച്ചു വച്ച് ദം ഇട്ടു വയ്ക്കണം. ശേഷം നെയ്ച്ചോറ് കട്ടപിടിക്കാതെ വേവിച്ച ഇറച്ചിക്കു മുകളിൽ ഇട്ടു കൊടുക്കണം. അലങ്കരിക്കാനായി വറുത്തുകോരിയ സവാളയും കശുവണ്ടിയും കുറച്ച് പശുവിൻ നെയ്യും ചേർത്ത് അടച്ചു വച്ച് അതിനു മുകളിൽ മൂന്നു ചിരട്ട കത്തിച്ച് ഒരു മണിക്കൂർ അനങ്ങാതെ വയ്ക്കണം. 

വിഡിയോ കാണാം

 

Content Summary : Beef Biryani Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com